മുഹറഖ്: ഫ്രന്റ്റ്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സ്നേഹ സംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡന്റ് മുഹമ്മദ് എറിയാട് അധ്യക്ഷത വഹിച്ചു. ഫ്രന്റ്റ്സ് വൈസ് പ്രസിഡന്റ് സഈദ് റമദാൻ സ്നേഹ സന്ദേശം നൽകി. മുഹറഖ് മലയാളി സമാജം ജനറൽ സെക്രട്ടറി സുജ ആനന്ദ്, പ്രവാസി എഴുത്തുകാരി രജിത ശക്തി, ഗൾഫ് മാധ്യമം ബ്യുറോ ചീഫ് ഷമീർ മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു.
