കോസ്മോ ബഹ്റൈൻ കേരളപ്പിറവി ദിനാഘോഷവും വാറ്റ് സെമിനാറും സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈനിലെ സൂപ്പർ മാർക്കറ്റ്, കോൾഡ് സ്റ്റോർ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ കോൾഡ് സ്റ്റോർ സൂപ്പർ മാർക്കറ്റ് ഓർഗനൈസേഷന്റെ (കോസ്മോ ബഹ്‌റൈൻ) നേതൃത്വത്തിൽ കേരളപ്പിറവി ദിനാഘോഷവും വാറ്റ് സെമിനാറും സംഘടിപ്പിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകനും, പ്രവാസി സമ്മാൻ ജേതാവുമായ സോമൻ ബേബി പരിപാടി ഉദ്ഘാടനം ചെയ്തു.

തദ്ദേശീയരായ സ്വദേശി പൗരന്മാരുമായി ഇത്രയധികം ഇഴയടുപ്പം കാണിക്കുന്ന ഒരു തൊഴിൽ മേഖല പ്രവാസ ഭൂമികയിൽ വേറെ ഇല്ല എന്നും, ഈ കൂട്ടായ്മ നമ്മുടെയൊക്കെ പോറ്റമ്മയായ ഈ പവിഴ ദ്വീപിനെ ഹൃദയത്തോട് ചേർത്ത് വെക്കുന്നതിൽ വലിയ തോതിലുള്ള പങ്ക് വഹിക്കട്ടെ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പ്രസിഡന്റ് അബ്ദുൽ മജീദ് തണൽ അദ്യക്ഷം വഹിച്ചു. സഹൽ ജമാലുദ്ധീൻ, സയീദ് പുഴയ്ക്കൽ, ശദിൽ മൊയ്‌ദീൻ, എന്നിവർ വാറ്റിന്റെ വിവിധ വശങ്ങളെക്കുറിച്ചു ക്ലാസ്സെടുത്തു.

അസീൽ അബ്‌ദുറഹ്‌മാൻ,, ലത്തീഫ് ആയഞ്ചേരി, എന്നിവർ സംസാരിച്ച ചടങ്ങിൽ ശരീഫ് ഹാലാഹൽ സ്വാഗതവും, കൊടുങ്ങല്ലൂർ ശരീഫ് നന്ദിയും പറഞ്ഞു. അബ്ദുൽ റസാഖ്, മുസ്തഫ ,മുനീർ പാറക്കൽ ,സുനീർ, സുജാസ് സിത്ര, ഷിയാസ് വലിയകത്ത്,ലത്തീഫ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.