‘വർത്തമാന കേരളം – വ്യവസ്ഥയും പ്രതിരോധവും’: നൗക ബഹ്റൈൻ സംവാദം നവംബർ 8ന്

മനാമ: ‘വർത്തമാന കേരളം – വ്യവസ്ഥയും പ്രതിരോധവും’ എന്ന വിഷയത്തിൽ നൗക ബഹ്റൈൻ സംഘടിപ്പിക്കുന്ന സംവാദം നവംബർ 8 ന് വൈകിട്ട് 6 മണി മുതൽ ഗുദൈബിയ ഫുഡ് വില്ലേജ് റെസ്‌റ്റോറന്റ് ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കേരളം വീണ്ടും പഴയ ഇരുണ്ട ഭൂഖണ്ഡത്തിന്റെ സാമൂഹികമായ ഇരുട്ടിലേക്ക് പതിയെ, പതിയെ പോയ്കൊണ്ടിരിക്കുകയാണെന്ന വേദനാജനകമായ ചരിത്രസന്ധിയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സംവാദം സംഘടിപ്പിക്കുന്നതെന്നും, നേടിയെടുത്ത നവോത്ഥാന മൂല്യങ്ങൾ ഒക്കെയും ഒന്നൊന്നായി തകർത്തെറിയപ്പെടുന്ന കാഴ്ചകളും ദളിത്, ആദിവാസി വേട്ടയും, സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമവും ഒത്താശ ചെയ്യുന്ന ഭരണകൂടകളും ചർച്ച ചെയ്യപ്പെടണമെന്ന ആവിശ്യം മുൻനിർത്തിയാണ് സംവാദമെന്നും നൗക ബഹ്റൈൻ പത്രക്കുറിപ്പിൽ പറയുന്നു.

മനുഷ്യ വേട്ടയിൽ നിന്ന് അക്ഷര വേട്ടയിലേക്കുള്ള പരിവർത്തനം എന്ന പോലാണ് ഏറ്റവും ഒടുവിൽ ലഘു ലേഖയുടെ പേരിൽ രണ്ടു SFI ക്കാർക്കെതിരെ വരെ UAPA ചുമത്തിയിക്കുന്നതെന്നും നൗക അപലപിച്ചു. ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്ന സംവാദത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.