bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ, ഇന്ദിരാഗാന്ധിയുടെ 35 മത് രക്തസാക്ഷിത്വ ദിനം വിപുലമായി ആചരിച്ചു

IMG-20191104-WA0016

മനാമ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ന്റെ ആഭിമുഖ്യത്തിൽ ഉരുക്കു വനിതയും ഭാരതത്തിന്റെ അഭിമാനവുമായ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മുപ്പത്തി അഞ്ചാമത് രക്തസാക്ഷിത്വ ദിനാചരണവും സെമിനാറും ഡോക്യുമെന്റ്റിയും ജുഫയിർ അവന്യൂസൂട്ടിൽ നിറഞ്ഞ സദസ്സിൽ സംഘടിപ്പിച്ചു. ദേശീയ ഗാനത്തോടെ തുടക്കമിട്ട ചടങ്ങിൽ ഇന്ദിരാഗാന്ധിയെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ശേഷം മൗനപ്രാർത്ഥനയോടെ പുഷ്പാർച്ചന നടന്നു.

നിയുക്ത ഐഒസി പ്രസിഡന്റ് മുഹമ്മദ് മൻസൂറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തെരഞ്ഞെടുക്കപ്പെട്ട വിവിധ സംസ്ഥാനക്കാരായ ഐഒസി ഭാരവാഹികളെ പരിചയപ്പെടുത്തുകയും തുടർന്ന് നടന്ന അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ ഇന്ദിരാഗാന്ധിയുടെ ഭരണനൈപുണ്യവും മഹത്തരവും സദസ്സിനെ ഉണർത്തുകയും ചെയ്തു.

വൈസ് പ്രസിഡന്റ് സോവിച്ചൻ ചെന്നാട്ടുശ്ശേരി സദസ്സ് നിയന്ത്രിക്കുകയും ആമുഖപ്രസംഗവും നടത്തി, തുടർന്ന് ജനറൽ സെക്രട്ടറി ശ്രീ ഖുർഷിദ് ആലം സദസ്സിനെ സ്വാഗതം ചെയ്ത് സംസാരിച്ചു. മുഖ്യ പ്രഭാഷണം നടത്തിയ വൈസ് പ്രസിഡന്റ് ശ്രീ രാജു കല്ലുപുറം കാലഘട്ടത്തിന്റെ തീരാ നഷ്ടമാണ് ഇന്ദിരാഗാന്ധിയുടെ മരണം ഭാരതത്തിന് സമ്മാനിച്ചത് എന്നും ഭാരതത്തിന്റെ യശസ്സ് ഉയർത്തിയ ഇന്ദിര എന്നും സ്മരിക്കപ്പെടും എന്നും മുഖ്യ പ്രഭാഷണത്തിൽ വിവരിച്ചു. തുടർന്ന് നടന്ന അനുസ്മരണ പ്രഭാഷണത്തിൽ സെക്രട്ടറി ആസ്റ്റിൻ സന്തോഷ്, സെക്രട്ടറി അർഷദ് ഖാൻ, ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, ഒഐസിസി ഭാരവാഹികൾ വിവിധ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഭാരവാഹികൾ, കർണാടക, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, ബംഗാൾ, ഒറീസ്സ എന്നിവിടങ്ങളിലെ പ്രതിനിധികൾ മുതലായവർ പങ്കെടുത്ത് സംസാരിച്ചു. ഇന്ത്യൻ ഓവർസീസ് ഭാരവാഹികളെ ആശംസിച്ചവർക്കും അനുസ്മരണചടങ്ങ് ധന്യമാക്കിയവർക്കും മാധ്യമ പ്രവർത്തകർക്കും ചടങ്ങ് മഹത്തരമാക്കിയവർക്കും സെക്രട്ടറി ജയ്ഫർ മൈതാനി നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!