മനാമ: ഇന്ത്യൻ സ്കൂൾ ബഹ്റൈൻ, റിഫാ ക്യാമ്പസിലെ ഒന്നാം തരം വിദ്യാർഥിയും കോട്ടയം വാഴൂർ പുളിക്കൽകവല ആലംപള്ളിൽ റോജി വി. ജേക്കബിന്റെ മകനുമായ രോഹൻ വർഗീസ് ജേക്കബ് (ആറ്) അസുഖത്തെ തുടർന്ന് നാട്ടിൽ മരണപ്പെട്ടു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയതായിരുന്നു. മാതാവ്: എലിസബത്ത്. അന്ത്യകർമ്മങ്ങൾ ഇന്ന് (തിങ്കൾ) രാവിലെ വാഴൂർ സെന്റ് പീറ്റേഴ്സ് ചർച്ചിൽ വച്ച് നടന്നു.