പുതിയകാലത്തിന്റെ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിക്കാൻ  ‘ചാർജ് യുവർ സെൽഫ്’ ട്രെയിനിങ് പ്രോഗ്രാമുമായി ഒഐസിസി ബഹ്റൈൻ

IMG-20191105-WA0096

മനാമ: പുതിയകാലത്തിന്റെ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിക്കാൻ പ്രവാസികളെ സജ്ജമാക്കുന്ന തികച്ചും വ്യത്യസ്തമായ charge your self എന്ന പേരിലുള്ള ഒരു ട്രെയിനിങ് പ്രോഗ്രാം ബഹ്റൈനിൽ ഒരുങ്ങുന്നു. ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് സൽമാബാദിലുള്ള അൽ ഹിലാൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിലാണ് നവംബർ 7 വ്യാഴാഴ്ച വൈകിട്ട് 7 30 നു ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്‌.

പ്രമുഖ ഇന്റർനാഷണൽ ട്രെയ്നർ എം എ റഷീദ് ആണ് ക്ലാസ് നയിക്കുന്നത്. ഏതൊരു വ്യക്തിയുടെയും ഉള്ളിലെ അപാരമായ കഴിവുകളെ പുറത്തെടുത്തുകൊണ്ട് വ്യക്തി ജീവിതത്തിലും കരിയറിലും ബിസിനസ്സ് ജീവിതത്തിലും ഉയരങ്ങളിലെത്താൻ സഹായിക്കുന്ന ഈ പ്രോഗ്രാം തികച്ചും സൗജന്യമായാണ് സംഘടിപ്പിക്കുന്നത്. Powerup ur Business world community ആണ് മറ്റു ജിസിസി രാജ്യങ്ങളിൽ നടത്തി ഒരു പാട് ആളുകൾക്ക് ഉപകാരം ലഭിച്ച ഈ ഒരു പ്രോഗ്രാം ബഹ്റൈനിലും യാഥാർഥ്യമാക്കുന്നത്.

പങ്കെടുക്കുന്നവർക്ക് സൗജന്യ മെഡിക്കൽ പരിശോധനയും ഇതോടൊപ്പം ഉണ്ടായിരിക്കുന്നതാണ് എന്ന് പ്രോഗ്രാമിനെ കുറിച്ച് വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു.
ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, സെക്രട്ടറി ജവാദ് വക്കം, പ്രോഗ്രാം കോ ഓർഡിനേറ്റർ നിസാർ കുന്നംകുളത്തിങ്ങൽ, ഇന്റർനാഷണൽ ട്രൈനെർ MA റഷീദ്, അൽഹിലാൽ ഹോസ്പിറ്റൽ സൽമാബാദ് ബ്രാഞ്ച് ഹെഡ് അസീം സേട്ട്, മാർക്കറ്റിംഗ് മാനേജർ രാഘവേന്ദ്ര പ്രസാദ്, പവർ അപ്പ് യുവർ ബിസിനസ് പ്രൊമോട്ടർ വലീദ് പി.എ, സ്കൈ ഇന്റർനാഷണൽ ഗ്രൂപ്പ് എം ഡി നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.

രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കുമായി 39288712, 35521007, 39143967 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!