സമസ്ത ബഹ്റൈൻ റിഫ ഏരിയ മീലാദ് സമ്മേളനം ഇന്ന് (വെള്ളിയാഴ്ച)

മനാമ: സമസ്‌ത ബഹ്റൈൻ റിഫ ഏരിയ മീലാദ് സമ്മേളനവും ദുആ മജ്ലിസും ഇന്ന്. ‘കരുണയാണ് തിരു നബി (സ)’ എന്ന പ്രമേയത്തിൽ ഒരൂ മാസക്കാലം നടത്തപ്പടുന്ന മീലാദ് ക്യാമ്പയിൻ ഭാഗമായി സമസ്ത റഫ ഏരിയ മീലാദ് സമ്മേളനവും ദുആ മജ്ലിസും ഇന്ന് (നവംബർ 8, വെള്ളി) വൈൈകുന്നേരം 4മണി മുതൽ ഇന്ത്യൻ സ്കൂൾ റിഫ ക്യാമ്പസിൽ വെച്ച് വിപുലമായി നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. മദ്രസ കുട്ടുകളുടെ കലാ പരിപാടികൾ, ദഫ് മുട്ട്, മൗലീദ് സദസ്സ്, പ്രമേയ പ്രഭാഷണം, ദുആ മജ്ലിസ്, സമ്മാന ധാനം, അന്നദാനം, എന്നീ വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുളളതന്ന് ഭാരവാഹികൾ അറിയിച്ചു.