മനാമ: മുഹറഖ് മലയാളി സമാജം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന നക്ഷത്രരാവ് സീസൺ 2 പരിപാടിയോടനുബന്ധിച്ച് പേൾ സിനിമാസ് ബഹ്റൈൻ നിർമ്മിക്കുന്ന ദി ബർണിംഗ് ഡിസൈർ എന്ന ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ പ്രകാശന കർമ്മം നടന്നു. പ്രശസ്ത സംവിധായകനും, നിർമ്മാതാവും, തിരക്കഥാകൃത്തുമായ രഞ്ജിത്ത് ശങ്കറാണു പോസ്റ്റർ പ്രകാശന കർമ്മം നിർവ്വഹിച്ചത്. എം എം എസ് ജനറൽ സെക്രട്ടറി ശ്രീമതി സുജ ആനന്ദിന്റെ തിരക്കഥയിൽ ജെ ജെ, ബി കേർഫുൾ തുടങ്ങിയ ശ്രദ്ദേയമായ ഹ്രസ്വചിത്രങ്ങൾ നിർവ്വഹിച്ച മുഹമ്മദ് റഫീക്ക് ആണ് സംവിധാനം നിർവ്വഹിക്കുന്നത്. പ്രമുഖ ഛായഗ്രഹകൻ ജേക്കബ് ക്രിയേറ്റീവ് ആണ് കാമറ കൈകാര്യം ചെയ്യുന്നത്. സംവിധായകൻ മുഹമ്മദ് റഫീക്ക്,
എം എം എസ് വൈസ് പ്രസിഡന്റും പേൾ സിനിമാസ് മാനേജിംഗ് ഡയറക്ടേഴ്സ് അംഗവുമായ ഷിഹാബ് കറുകപ്പുത്തൂർ, പേൾസ് ഡയറക്റ്റേഴ്സ് ആയ യൂജിൻ ജോൺസൺ, സാദത്ത് കരിപ്പാക്കുളം, ആർട്ട്സ് ഡയറക്ടർ ഷംസീർ വടകര എന്നിവർ സന്നിഹിതരായിരുന്നു.
