ദാറുൽ ഈമാൻ കേരള വിഭാഗം ഉംറ യാത്രയയപ്പ് നല്‍കി

മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗത്തിന് കീഴില്‍ ഉംറ നിര്‍വഹിക്കാന്‍ പോകുന്നവര്‍ക്കായി പഠന ക്ലാസും യാത്രയപ്പും നല്‍കി. ‘ഉംറയുടെ കര്‍മശാസ്ത്രം’ എന്ന വിഷയം അബ്ദുൽ ഹഖും ‘ഉംറയുടെ ആത്മീയത’ എന്ന വിഷയം ജമാല്‍ നദ്വിയും അവതരിപ്പിച്ചു. ഹജ്ജ്-^ഉംറ സര്‍വീസ് സെല്‍ കണ്‍വീനര്‍ എം. ബദ്റുദ്ദീന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ റഫീഖ് മണിയറ, റഷീദ്, ബഷീര്‍ കുറ്റ്യാടി, എം.പി സിദ്ധീഖ്, ഷംനാദ് എന്നിവര്‍ സംസാരിച്ചു. വെസ്റ്റ് റിഫ ദിശ സെൻററില്‍ നടത്തിയ പരിപാടിയില്‍ യൂത്ത് ഇന്ത്യ പ്രസിഡൻറ് യൂനുസ് സലീം സമാപനം നിര്‍വഹിച്ചു. സ്കൂള്‍ അവധിക്കാല ഉംറ ഡിസംബര്‍ 26 ന് പുറപ്പെടുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 38825579 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.