കെഎംസിസി ബഹ്‌റൈൻ കൊയിലാണ്ടി മണ്ഡലം വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ : കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ഗലാലി ഡന ഗാർഡനിൽ വെച്ച് വിന്റർ ക്യാമ്പും കുടുംബസംഗമവും നടത്തി. ഒപ്പന, കോൽക്കളി തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. സംസ്ഥാന പ്രസിഡണ്ട് എസ് വി ജലീൽ ഉൽഘാടനം ചെയ്ത പരിപാടിയിൽ ബഹ്‌റൈൻ കെഎംസിസി സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കന്മാരും പങ്കെടുത്തു. മണ്ഡലം പ്രസിഡണ്ട് നൗഷാദ് ടി പി അധ്യക്ഷനായ പരിപാടിയിൽ ട്രഷറർ അഷ്‌റഫ്.കെ പി സ്വാഗതവും ഹമീദ് അയനിക്കാട് നന്ദിയും പറഞ്ഞു.