” റോൾ ദി ബാൾ ” സിക്സ് ഏ സൈഡ് ഫുട് ബാൾ ടൂർണമെന്റ് സമാപിച്ചു

മനാമ: ബഹ്റൈൻ കേരളീയ സമാജം ചിൽഡ്രൻസ് വിങ്ങും ഇൻഡോർ ഗെയിംസ് വിങ്ങും സംയുക്തമായി സംഘടിപ്പിച്ച പതിനേഴ് വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്കായുള്ള ” റോൾ ദി ബാൾ ” സിക്സ് ഏ സൈഡ് ഫുട് ബാൾ ടൂർണമെന്റിന്റെ സെമിഫൈനലുകളും ഫൈനലും വ്യാഴാഴ്ച സമാജം ഫ്ളഡ് ലൈറ്റ് ഗ്രൗണ്ടിൽ നടന്നു. സമാജം പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണ പിള്ളൈ ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. മുൻ കേരള പോലീസ് താരവും കേരളം ജൂനിയർ ടീമംഗവുമായിരുന്ന നിക്സണും മുൻ സന്തോഷ് ട്രോഫി താരവുമായിരുന്ന പാച്ചനും മത്സരങ്ങൾ നിയന്ത്രിച്ചു .

ചിൽഡ്രൻസ് വിങ് പേട്രൻസ് കമ്മിറ്റി കോർഡിനേറ്റർ വിനയ ചന്ദ്രൻ, കൺവീനർ ഫാത്തിമ ഖമ്മീസ്, ഈവന്റ് കോർഡിനേറ്റർ അനിൽ സി ആർ, ടോണി പെരുമാന്നൂർ മറ്റ് അംഗങ്ങൾ ചിൽഡ്രൻസ് വിങ് കമ്മിറ്റി സെക്രട്ടറി മാളവിക സുരേഷ്, സ്പോർട്സ് സെക്രട്ടറി റാനിയ നൗഷാദ്, അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി നന്ദു അജിത്, മറിയം ഖമ്മീസ് (ട്രഷറര്‍ ),ഉദിത് ഉദയന്‍( അസിസ്റ്റന്റ്‌ മെംബെര്ഷിനപ്‌ സെക്രട്ടറി ) മറ്റ് അംഗങ്ങൾ സമാജം വൈസ് പ്രസിഡന്റ് മോഹൻ രാജ് ,ഇൻഡോർഗെയിംസ് സെക്രട്ടറി ഷാനിൽ അബ്ദുൽ റഹുമാൻ, അസിസ്റ്റന്റ് സെക്രട്ടറി ടി ജെ ഗിരീഷ് , മെമ്പർ ഷിപ് സെക്രട്ടറി ബിനു വേലിയിൽ കലാ വിഭാഗം സെക്രട്ടറി ഹരീഷ്എ മേനോന്‍ എന്നിന്നിവർ  ചടങ്ങിന്  നേതൃത്വം നൽകി.

ബഹ്റൈനിലെ പ്രശസ്ഥമായ മിഡില്‍ ഈസ്റ്റ്‌ ഹോസ്പിറ്റല്‍ & മെഡിക്കല്‍ സെന്റര്‍ ആണ് മെഡിക്കല്‍ സപ്പോർട്ട് ഏർപ്പെടുത്തിയത്.