മനാമ: ബഹ്റെെന്‍ കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റി മീലാദ് മീറ്റും കൊടുവള്ളി മണ്ഡലം സംഗമവും സംഘടിപ്പിച്ചു. ഉമ്മുല്‍ ഹസ്സം ബാങ്കോക്ക് റിസപ്ഷന്‍ ഹാളില്‍ നടന്ന പരിപാടി ബഹ്റെെന്‍ kmcc പ്രസിഡന്‍റ് SV ജലീല്‍ ഉദ്ഘാടനം ചെയ്തു. പുതിയ കാലത്ത് പ്രായ വ്യത്യാസമില്ലാതെ ചെറുപ്പക്കാര്‍ക്കിടയില്‍ പോലും ഹൃദയാഘാത മരണങ്ങള്‍ വര്‍ദ്ധിക്കുന്നതിനെ ഗൗരവത്തില്‍ എടുക്കണമെന്നും, ആരോഗ്യ കാര്യത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു.
മൗലിദ് സദസ്സിന് നേതൃത്വം നല്‍കിയ സമസ്ത ബഹ്റെെന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ നസീഹത്ത് പ്രഭാഷണം നടത്തി, സംസ്ഥാന ജനറല്‍ സെക്രട്ടറി അസെെനാര്‍ കളത്തിങ്കല്‍, ബഹ്റെെന്‍ kmcc മുന്‍ സംസ്ഥാന ജില്ലാ നേതാക്കള്‍, മണ്ഡലം പഞ്ചായത്ത് നേതാക്കള്‍ സമസ്ത നേതാക്കള്‍, പണ്ഡിതന്‍മാര്‍ സാമൂഹ്യപ്രവര്‍ത്തകര്‍ കൊടുവള്ളി മണ്ഡലത്തിലെ നിരവധി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ഫെെസല്‍ കോട്ടപ്പള്ളി ആശംസകള്‍ അറിയിച്ചു.
കൊടുവള്ളി മണ്ഡലം ഭാരവാഹികളായ കാദര്‍ ജീപ്പാസ്, മുനീര്‍ എരഞ്ഞിക്കോത്ത്, ഗഫൂര്‍ അല്‍വാലി, ഫസല്‍ പാലക്കുറ്റി, അന്‍വര്‍ സാലി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. കൊടുവള്ളി മണ്ഡലം പ്രസിഡന്‍റ് ഷാജഹാന്‍ പരപ്പന്‍ പൊയില്‍ അദ്ധ്യക്ഷത വഹിച്ചു. ഓര്‍ഗനെെസിംഗ് സെക്രട്ടറി മുഹമ്മദ് സിനാന്‍ സ്വഗതവും വെെസ് പ്രസിഡന്‍റ് മന്‍സൂര്‍ അഹമ്മദ് നന്ദിയും പറഞ്ഞു.