bahrainvartha-official-logo
Search
Close this search box.

ശിശുദിനത്തിൽ സ്നേഹക്കൂടൊരുക്കി റിഫ ഏരിയ മലർവാടി ബാലസംഘം

SquarePic_20191116_12202867

റിഫ: ബാല്യത്തി​ന്റെ നിഷ്കളങ്കതയും സുഗന്ധങ്ങളും സ്നേഹ സൗഹൃദങ്ങളും പരസ്പരം പങ്കുവെച്ച് സ്നേഹക്കൂടൊരുക്കി ഫ്രൻറ്​സ്​ സോഷ്യൽ അസോസിയേഷൻ കുട്ടികളുടെ വിഭാഗമായ റിഫ ഏരിയ മലർവാടി ബാലസംഘം. ശിശുദിനത്തോടനുബന്ധിച്ച് റിഫ അൽ ഇസ്​ലാഹ്​ ഓഡിറ്റോറിയത്തിൽ നടത്തിയ ‘മലർവാടി സ്നേഹക്കൂട്​’ പരിപാടിയിൽ നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു.

ഓഡിറ്റോറിയത്തിനകത്തും പരിസരത്തുമായി തയാറാക്കിയ വൈവിധ്യമാർന്ന കളി മൂലകളിൽ കേരളത്തനിമയുള്ള കളികളിൽ കുട്ടികൾ ആവേശ പൂർവം പ​ങ്കെടുത്തു. ബഹ്റൈൻ കലോൽസവ നൃത്തവേദികളിലെ സജീവ സാന്നിധ്യവും ചലച്ചിത്ര താരവുമായ അനഘ എസ്. ലാൽ പരിപാടി ഉദ്ഘാടനം ചെയ്തു. ലുലു  ഹൈപ്പർമാർക്കറ്റ് റിഫ ബ്രാഞ്ച് ജനറൽ മാനേജർ നസീർ കരിപ്പാംകുളം ആശംസകൾ നേർന്നു.

കിഡ്സ് വിഭാഗത്തിൽ ഹിബ ഷിനോയ്, റിഹാൻ സാജിദ് കോയ, ഇസ്ഹാഖ് സുഹൈൽ എന്നിവരും  സബ്- ജൂനിയർ വിഭാഗത്തിൽ ഈസ ഹസീബ്, റഹ്‌മ റഊഫ്, മുഹമ്മദ് നിഹാൽ -എന്നിവരും ജൂനിയർ വിഭാഗത്തിൽ ആയിശ താഹ, മുഹമ്മദ് ഇൻശാദ് – ഹൈഫ അബ്​ദുൽ ഹഖ് എന്നിവരും ​യഥാ ക്രമം ഒന്നും രണ്ടും മൂന്നും സ്​ഥാനങ്ങൾ കരസ്​ഥമാക്കി. വിജയികൾക്ക് ട്രോഫികളും പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും ലുലു ഹൈപ്പർമാർക്കറ്റി​െൻറ ഉപഹാരങ്ങളും വിതരണം ചെയ്തു. ഉൽഘാടക അനഘ എസ്. ലാലിനുള്ള ഉപഹാരം ഫ്രൻറ്​സ്​ അസോസിയേഷൻ പ്രസിഡൻറ് ജമാൽ ഇരിങ്ങൽ നൽകി.

റിഫ അൽ ഹിലാൽ ഹോസ്പിറ്റലി​െൻറ സഹകരണത്തോടെ സൗജന്യ മെഡിക്കൽ പരിശോധനയും നടന്നു. സാജിദ് നരിക്കുനി അധ്യക്ഷ്യത വഹിച്ച പരിപാടിയിൽ പി.എം.അഷ്റഫ് സ്വാഗതവും സമീർ ഹസ്സൻ നന്ദിയും പറഞ്ഞു. എ. അഹ്​മദ് റഫീഖ്, ഷൈമില നൗഫൽ, സുമയ്യ ഇർഷാദ്, സുഹൈൽ റഫീഖ്​, അബ്​ദുൽ അസീസ്, ഷാനിബ്, താഹ, നസീറ, ഷഹ്​ല ഫസൽ, സിറാജ് എം.എച്ച്, മെഹന റഹീം, യൂനുസ് രാജ്, സുഹൈൽ മുഹമ്മദ് ,ഫസൽ റഹ്​മാൻ, അബ്​ദുൽ അഹദ്, സഇൗദ റഫീഖ്, ഷാനി സക്കീർ, അബ്​ദുൽ ഹഖ്, ലുലു പറളി, ബഷീർ പി.എം എന്നിവർ പരിപാടിക്ക്​ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!