മനാമ: കാസർഗോഡ് ജില്ലാ പ്രഥമ പ്രവർത്തകസമിതി കൺവെൻഷൻ മനാമ കെഎംസിസി ഓഫീസിൽ വെച്ച് നടന്നു. റിയാസ് പട്ള സ്വാഗതം പറയുകയും അഷ്റഫ് മഞ്ചേശ്വരം അധ്യക്ഷതയും വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി ഹസൈനാർ കളത്തിങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് നേതാക്കന്മാരായ ഷാഫി പാറക്കട്ട, മുസ്തഫ, മുൻ പ്രസിഡന്റ് ഖുദ്ദൂസ് മുണ്ടേരി, ജില്ലാ ഭാരവാഹികളായ ഹനീഫ ഉപ്പള, റഫീഖ് ക്യാമ്പസ്, ഇബ്രാഹിം ചാല, കാദർ പവ്വൽ, സത്താർ ഉപ്പള, അബ്ദുല്ലാ പുത്തൂർ, ഓർഗനൈസിങ് സെക്രട്ടറി ഹുസൈൻ ചിത്താരി, മുൻ ഭാരവാഹികളായ സലീം തളങ്കര, മുസ്തഫ കാഞ്ഞങ്ങാട്, ബാവ ഹാജി പുത്തൂർ എന്നിവർ ആശംസ പ്രസംഗം നടത്തി. ജില്ലാ ട്രഷറർ കുഞ്ഞാമു നന്ദി പറഞ്ഞു.
