27 മത് ബഹ്റൈൻ പ്രതിഭ കേന്ദ്ര സമ്മേളനം ഡിസംബർ 20ന്: യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി

മനാമ: ഡിസംബർ 20 ന് നടക്കുന്ന ബഹ്റൈൻ പ്രതിഭ കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി. പ്രതിഭ സെൻട്രൽ മാർക്കറ്റ് യൂണിറ്റ് സമ്മേളനം അഭിമന്യു നഗറിൽ (പ്രതിഭാഹാളിൽ) വെച്ച്  നടന്നു. അനിൽ പട്ടുവം സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ്  എ. എ. സലീം അദ്ധ്യക്ഷത വഹിച്ചു. പ്രതിഭ നേതൃനിരയിലെ മുൻ നിര നേതാവ് സി. വി. നാരായണൻ ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി പപ്പൻ പട്ടുവം റിപ്പോർട്ടും പ്രതിഭ കേന്ദ്രകമ്മിറ്റി അംഗം ഷീബ രാജീവൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പ്രതിഭ നേതാവ് സുബൈർ കണ്ണൂർ സമ്മേളനത്തെ അഭിവാദ്യം ചെയ്‌ത്‌ സംസാരിച്ചു.

പുതിയ ഭാരവാഹികളായി സിക്രട്ടറി  അനിൽ പട്ടുവം, പ്രസിഡന്റ്  എ.എ. അബ്ദുൾ സലീം, മെമ്പർഷിപ്പ് സെക്രട്ടറി അനീഷ് പി.വി. ജോയിന്റ് സെക്രട്ടറി  അഷ്‌റഫ് എറം കുനി, വൈസ് പ്രസിഡന്റ് നൗഷാദ് പൂനൂർ എന്നിവരെ  സമ്മേളനം തിരഞ്ഞെടുത്തു. 36 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ഈ വർഷാവസാനം നാട്ടിലേക്ക് പോകുന്ന പപ്പൻ പട്ടുവത്തെയും അനിത പപ്പനെയും സമ്മേളനത്തിൽ ആദരിക്കുകയുമുണ്ടായി.

ഗിരീഷ് കർണാഡ് നഗറിൽ വെച്ച് നടന്ന മനാമ യൂണിറ്റ് സമ്മേളനം പ്രതിഭ ജനറൽ സെക്രട്ടറി ഷെറീഫ് കോഴിക്കോട് ഉത്ഘാടനം ചെയ്തു. സെക്രട്ടറി ലിവിൻ കുമാർ സ്വാഗതവും, മഹേഷ് അദ്ധ്യക്ഷതയും വഹിച്ചു. യുണിറ്റ് സെക്രട്ടറി ലിവിൻ കുമാർ പ്രവർത്തന റിപ്പോർട്ടും, പ്രതിഭ ട്രഷറർ സതീശ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനം തെരഞ്ഞെടുത്ത പതിനഞ്ചംഗ എക്സിക്യുട്ടീവിൽ നിന്നും പ്രശാന്ത് കെ വി  – സെക്രട്ടറി, ബാബു സി വി  – പ്രസിഡണ്ട്, രത്നാകരൻ  – വൈസ് പ്രസിഡണ്ട്, ബാബു കെ കെ. ജോയിൻ്റ് സെക്രട്ടറി, രാജേഷ് എം കെ – മെമ്പർഷിപ്പ് സെക്രട്ടറി എന്നീ ഭാരവാഹികളെ തെരഞ്ഞെടുത്തു. സമ്മേളനത്തിനെ പ്രതിഭ നേതൃനിര മുൻ നിര നേതാക്കൾ  പി.ടി. നാരായണൻ, സുബൈർ കണ്ണൂർ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

സൈമൺ ബ്രിട്ടോ നഗറിൽ നടന്ന ഉമ്മുഅൽ ഹസ്സം യൂണിറ്റ് സമ്മേളനം പ്രതിഭ വൈസ് പ്രസിഡന്റ് പി.ശ്രീജിത് ഉത്ഘാടനം ചെയ്തു.മൊയ്തീൻ പൊന്നാനി പ്രവർത്തന റിപ്പോർട്ടും, പ്രജിൽ മണിയൂർ കേന്ദ്ര സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.മുൻ നിര നേതൃ നിര നേതാവ് എ.വി.അശോകൻ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. പുതുതായി തിരഞ്ഞെടുത്ത എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്നും സുരേഷ് – പ്രസിഡണ്ട്, സജീവൻ- സെക്രട്ടറി, ദീപു നാഥൻ – വൈ: പ്രസിഡണ്ട്, ഹംസ്സ – ജോ:സെക്രട്ടറി, റഷീദ് – മെമ്പർ സെക്രട്ടറി എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

കണ്ണി പൊയിൽ ബാബു നഗറിൽ നടന്ന ഹിദ്ദ് യുണിറ്റ് സമ്മേളനം പ്രതിഭ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കെ.എം.മഹേഷ് ഉത്ഘാടനം ചെയ്തു. കെ.കൃഷ്ണൻകുട്ടി സമ്മേളന അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ജോൺ പെരുമല സ്വാഗതം പറഞ്ഞു. കേന്ദ്ര സംഘടന റിപ്പോർട്ട് ബിനു സൽമാബാദും, യുണിറ്റ് പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ജോൺ പരുമലയും അവതരിപ്പിച്ചു. പ്രതിഭ മുൻ നിര നേതാവ് സി.വി.നാരായണൻ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

സമ്മേളനം തെരഞ്ഞെടുത്ത പതിനഞ്ചംഗ കമ്മിറ്റിയിൽ നിന്നും ഭാരവാഹികകളായി കൃഷ്ണൻകുട്ടി – പ്രസിഡന്റ്, ഷംജിത് കോട്ടപ്പള്ളി – സെക്രട്ടറി, ജലീൽ – വൈസ് പ്രസിഡന്റ്, ഷാനവാസ് -ജോയിന്റ്  സെക്രട്ടറി, രാജീവ് – മെമ്പർഷിപ്പ് സെക്രട്ടറി, സുനിൽ കുമാർ – കലാവിഭാഗം സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.