കുട്ടികളിൽ ചാച്ചാ നെഹ്റുവിന്റെ ചിന്തകൾ വളർത്തണം: യു. പി. പി

മനാമ: നവംബർ പതിനാല് ശിശുദിനം പ്രമാണിച്ച് ശിശുദിനവും ദീപാവലിയും യുണൈറ്റഡ് പാരന്റ്സ് പാനൽ (യു.പി.പി) സംയുക്തമായി ആഘോഷിച്ചു.
അദ്ലിയ ബാങ്‌സായി റെസ്റ്റൊറെന്റിന്റെ നിറഞ്ഞ സദസ്സിനു മുന്നിൽ  നൂറുകണക്കിന് വിദ്യാർത്ഥികൾ റോസാപ്പൂക്കൾ കയ്യിലേന്തി പങ്കാളിത്തമറിയിച്ചു.

ആഘോഷത്തിനിടയ്ക്കു ചേർന്ന യോഗപരിപാടിയിൽ  മീഡിയ കൺവീനർ എഫ്. എം. ഫൈസൽ സ്വാഗതവും എബി തോമസ്  നന്ദിയും  പറഞ്ഞു. മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാംജോൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കോഡിനേറ്റർ ജ്യോതിഷ് പണിക്കർ, മോനി ഒടിക്കണ്ടത്തിൽ, കേരളീയ സമാജം സെക്രട്ടറി വർഗീസ് കാരക്കൽ, ഐമാക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, റഫീഖ് അബ്ദുള്ള, ജയശങ്കർ (വോയ്‌സ് ഓഫ് പാലക്കാട്‌) ചന്ദ്രകാന്ത് ഷെട്ടി, അനിൽ.യു. കെ, ശ്രീധർ തേറമ്പിൽ, കെ.ടി.സലീം, ചന്ദ്രബോസ്, ജമാൽ കുറ്റികാട്ടിൽ, ദീപക് മേനോൻ, ഷാജി പൊഴിയൂർ,  പവിത്രൻ പൂക്കുറ്റിയിൽ, ശങ്കരപിള്ള, സുധീർ നായർ (രജനി മക്കൾ മൻഡ്രം), ഹരീഷ് നായർ, എ. കെ. വി. ഹാരിസ്, ബോബി പാറയിൽ, രാജീവൻ.ജെ,  റിച്ചി, ബിജുജോർജ്, റൗഫ്, എബിതോമസ്, റഫീഖ് മുഹറഖ്, മോഹനൻ, രാധാകൃഷ്ണൻ തെരുവത്ത് എന്നിവർ സംസാരിച്ചു.

മുഹറഖ് സമാജം കുട്ടികൾ അവതരിപ്പിച്ച ഡാൻടിയ നൃത്തം ശ്രദ്ധേയമായി. നിരവധി നൃത്തങ്ങളും, ബഹ്‌റൈനിലെ പ്രമുഖ ഗായകരൊരുക്കിയ ഗാനവിരുന്നും പരിപാടിക്ക് കൊഴുപ്പേകി.
കൊച്ചിൻ ബീറ്റ്സിന്റെ ഫയർ ഡാൻസ്  കാണികൾക്കു പുതിയ അനുഭവമായി. അൻവർ ശൂരനാട്,  ജോൺ ബോസ്കോ, ജോൺ തരകൻ, ഷിജു, ജിനീഷ്   എന്നിവർ നിയന്ത്രിച്ചു. ജോർജ് മാത്യു, ജഗന്നാഥൻ, അജി ജോർജ്, ബിജു മലയിൽ, ജേക്കബ് തേക്കുംതോട്,  എന്നിവർ നേതൃത്വം നൽകി.