മുഹറഖ് മലയാളി സമാജം മഞ്ചാടി ശിശുദിനാഘോഷം സംഘടിപ്പിച്ചു

മനാമ: മുഹറഖ് മലയാളി സമാജം ബാലവേദിയായ മഞ്ചാടി ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിച്ചു. നിരവധി കുട്ടികളാണ് പരിപാടിയിൽ അണിചേർന്നത്. കുട്ടികൾക്കായി ക്വിസ് മൽസരവും മോട്ടിവേഷൻ ക്ലാസും കുട്ടികളുടെ പ്രസംഗവും ഉണ്ടായിരുന്നു.

എം എം എസ്‌ ആക്റ്റിംഗ് പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ അധ്യക്ഷനായ പരിപാടി രക്ഷാധികാരി എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുജ ആനന്ദ് സ്വാഗതം ആശംസിച്ചു. ഉപദേശക സമിതിയംഗം മുഹമ്മദ് റഫീക്ക്,  മഞ്ചാടി കൺവീനർ മൊയ്തീൻ ഷിസാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. മോട്ടിവേഷൻ ക്ലാസിനു കൗൺസിലർ ലത്തീഫ് കോളിക്കൽ നേതൃത്വം നൽകി. ക്വിസ് മൽസരത്തിൽ ആനന്ദ് വേണുഗോപാൽ നേതൃത്വം നൽകി. കേക്ക് മുറിച്ച് നെഹ്രു ജന്മദിനാചരണം നടത്തി. സമാജം ട്രഷറർ പ്രമോദ് കുമാർ നനദി പറഞ്ഞു.