കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി ബഹ്റൈൻ സലഫി സെന്ററിൽ സൗഹൃദ സന്ദർശനം നടത്തി

മനാമ: കെ എം സിസി കോഴിക്കോട് ജില്ലാ കമ്മറ്റി  നേതാക്കന്മാർ ബഹ്‌റൈൻ സലഫി സെന്റർ കേന്ദ്ര  ആസ്ഥാനത്തിൽ സൗഹൃദ സന്ദർശനം നടത്തി. മുസ്‌ലിം സമുദായത്തിലെ എല്ലാ  സംഘടനകളുമായും സൗഹൃദപരമായ  സഹകരണമാണ് മുസ്‌ലിം ലീഗും അതെ പോലെ പോഷക ഘടകമായ കെ എം സി സിയും എന്നും നിലനിർത്തുന്നതെന്നും അതിന്റെ തുടർച്ച സമുദായത്തിന്റെ പൊതു താല്പര്യത്തിന്റെ ആവശ്യകതയാണെന്നും ജില്ലാ പ്രസിഡന്റ്‌ ഫൈസൽ കോട്ടപ്പള്ളി പറഞ്ഞു. ജില്ലാ ജനറൽ  സെക്രട്ടറി ഫൈസൽ കണ്ടീത്താഴ, ഭാരവാഹികളായ ഷരീഫ് വില്യാപ്പള്ളി, അഷ്‌റഫ്‌  വടകര, ജലീൽ പി തിക്കോടി എന്നിവർ സംബന്ധിച്ചു. ബഷീർ മദനി, അബ്ദുൽ മജീദ്  കുറ്റ്യാടി, അബ്ദുൽ റസാഖ് കൊടുവള്ളി, കുഞ്ഞമ്മദ് വടകര, സലാഹുദ്ധീൻ അഹ്മദ്, നദീർ  ചാലിൽ, ഹാരിസുദ്ധീൻ പറളി എന്നിവർ സംസാരിച്ചു.