bahrainvartha-official-logo
Search
Close this search box.

ആർ എസ് സി ബുക്ക് ടെസ്റ്റ്: ഫൈനൽ പരീക്ഷ ഡിസംബർ 13 ന്

SquarePic_20191118_09230278

മനാമ: തിരുനബി (സ) കാലത്തിന്റെ വെളിച്ചം എന്ന ശീർഷകത്തിൽ നടക്കുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ആർ.എസ്.സി ഗൾഫിലുടനീളം നടത്തുന്ന ബുക്ക് ടെസ്റ്റിന്റെ ഫൈനൽ പരീക്ഷ ഡിസംബർ 13ന് നടക്കും. പ്രവാചക ജീവിതത്തെ അധികരിച്ച് രിസാല സ്റ്റഡി സർക്കിൾ നടത്തുന്ന പന്ത്രണ്ടാമത് ബുക്ക് ടെസ്റ്റാണിത്. അക്കാദമിസ്റ്റും എഴുത്തുകാരനുമായ ഡോ: പി.സക്കീർ ഹുസൈൻ രചിച്ച ‘പ്രവാചകരുടെ മദീന’ എന്ന പുസ്തകമാണ് ഇത്തവണ ബുക്ക് ടെസ്റ്റിനായി തിരെഞ്ഞെടുത്തിരിക്കുന്നത്.

മദീനയിലെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥിതി ഗോത്ര സമൂഹങ്ങളുടെ ജീവിത സാഹചര്യങ്ങളുടെയും ചുറ്റുപാടുകളെയും കോർത്തിണക്കി മദീനയെ സംബന്ധിച്ച് പഠനാർഹമായ അക്കാദമിക് സ്വഭാവത്തിൽ രചിക്കപ്പെട്ട പുസ്തകം വൈജ്ഞാനിക സമ്പുഷ്ടവും മദീന സംബന്ധിച്ച് പ്രവാചക കാലത്തും അതിനു മുമ്പും പിമ്പുമുള്ള അവസ്ഥാവിശേഷങ്ങളും പ്രതിപാദിക്കുന്നു.

ജനറൽ സ്റ്റുഡൻസ് വിഭാഗങ്ങളിലായി നടത്തുന്ന ബുക്ക് ടെസ്റ്റ് മലയാളം ഇംഗ്ലീഷ് എന്നീ രണ്ടു കാറ്റഗറിയിൽ ആയി രണ്ടു പുസ്തകങ്ങളെ അധികരിച്ചാണ് നടക്കുക. മലയാളം വിഭാഗത്തിൽ പ്രായവ്യത്യാസമില്ലാതെ ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന ഏത് രാജ്യത്ത് ഉള്ളവർക്കും പങ്കെടുക്കാം .ജനറൽ വിഭാഗത്തിൽ ഗൾഫ് തലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 50,000 രൂപയും രണ്ടാം സ്ഥാനത്തിന് 25,000 രൂപയുമാണ് സമ്മാനത്തുക .സ്റ്റുഡൻസ് (ജൂനിയർ ,സീനിയർ) വിഭാഗത്തിൽ ഗൾഫ് തലത്തിൽ 10,000 രൂപയും 5000 രൂപയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ സമ്മാനത്തുക.

ഒന്നാം ഘട്ടത്തിൽ പുസ്തകത്തോടൊപ്പം ലഭിക്കുന്ന ചോദ്യങ്ങൾക്ക് ഡിസംബർ 10 നകം ഓൺലൈനിൽ ഉത്തരങ്ങൾ രേഖപ്പെടുത്തണം. ജനറൽ വിഭാഗത്തിൽ പതിനഞ്ചിലധികം മാർക്ക് നേടുന്നവരും സ്റ്റുഡൻസ് വിഭാഗത്തിൽ പന്ത്രണ്ടിലധികം മാർക്ക് നേടുന്ന വരും രണ്ടാംഘട്ട പരീക്ഷക്ക് യോഗ്യത നേടും. ഡിസംബർ 13 നാണ് ഫൈനൽ പരീക്ഷ. രജിസ്റ്റർ ചെയ്യുന്നതിനും പ്രാഥമിക പരീക്ഷ ഓൺലൈനിൽ എഴുതുന്നതിനും www.rsconline.org എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

ബഹ്റൈനിൽ നാഷനൽ ബുക്ക് ടെസ്റ്റ് ചീഫ് ഷഹീൻ അഴിയൂരിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വിശദ വിവരങ്ങൾക്കായി 33150044, 35982293, 32322960 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!