ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രവർത്തനോദ്ഘാടനവും പാചക മത്സരവും നവംബർ 21ന്

മനാമ: കോഴിക്കോട് ജില്ല കെഎംസിസി പുതിയതായി നിലവിൽ വന്ന കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ഈ മാസം 21 ന് ഹൂറ ചാരിറ്റി ഹാളിൽ വെച്ച്  നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ സാഹിബ് മുഖ്യാഥിതിയായെത്തും. കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അലി കൊയിലാണ്ടിയും ബഹ്‌റൈൻ കെഎംസിസി സംസ്ഥാന നേതാക്കളായ എസ് വി ജലീൽ, അസൈനാർ കളത്തിങ്കൽ തുടങ്ങി
ബഹ്‌റൈൻ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന പരിപാടിയിൽ പാചക മത്സരവും വിവിധ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. പാചക മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർക്ക് 33172285/35580872 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.