ലോക പ്രമേഹ ദിനത്തിൽ ഷിഫ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ കന്നഡ സംഘ ബഹ്‌റൈനുമായി ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

250 ഓളം പേര്‍ പങ്കെടുത്ത ക്യാമ്പില്‍ ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍, ക്രിയാറ്റിനിന്‍, എസ്ജിപിടി എന്നീ ലാബ് പരിശോധനകളും ബിപി പരിശോധനയും നടത്തി. കൂടാതെ ഡയബറ്റോളജിസ്റ്റ് പരിശോധനയും ലഭ്യമാക്കി.

കന്നഡ സംഘം അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പിൽ കന്നഡ സംഘ ബഹ്‌റൈന്‍ പ്രസിഡന്റ് പ്രദീപ് കുമാര്‍ ഷെട്ടി, ജനറല്‍ സെക്രട്ടറി കിരണ്‍ ഉപാദ്ധ്യായ, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ഷിഫ ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വീഡിയോ: