മലയാളി ചിത്രകാരൻ ബഹ്റൈനിൽ ആത്മഹത്യ ചെയ്ത നിലയിൽ

മനാമ: ബഹ്റൈനിലെ പ്രമുഖ മലയാളി ചിത്രകാരൻ ബിജു കുട്ടോത്ത് നെ ഹിദ്ദിലെ ജോലി സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര സ്വദേശിയാണ്. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക ഇടങ്ങളിലപ സുരിചിത മുഖമായിരുന്നു ചിത്ര ശിൽപ കലാകാരനും ആർട്ട് ഡയറക്ടറുമായ ബിജു കുട്ടോത്ത്. അടുത്തിടെ പ്രധാനമന്ത്രിയുടെ ബഹ്റൈൻ സന്ദർശനാർഥം ബിജു നിർമിച്ച ശിൽപം കൈമാറിയത് ശ്രദ്ധേയമായിരുന്നു. കുടുംബം നാട്ടിലാണ്. തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.