ഫ്രന്റ്‌സ് അസോസിയേഷൻ മുഹറഖ് ഏരിയ സൗഹൃദവേദി രൂപവത്കരിച്ചു

മുഹറഖ്: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ ക്ക്  കീഴിൽ സൗഹൃദ വേദി രൂപവൽക്കരിച്ചു. ശരീഫ്  ഇരിഞ്ഞാലക്കുട (പ്രസിഡന്റ്‌), മണികണ്ഠൻ  (ജനറൽ സെക്രട്ടറി),സക്കീർ പൂപ്പലം (വൈസ് പ്രസിഡന്റ് ), രാജേഷ് മാഹി (അസി. സെക്രട്ടറി), അബ്‌ദുൽ  ഖാദർ (ട്രഷറർ)  എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. നൗഷാദ്, സലാഹുദ്ദീൻ കിഴിശ്ശേരി, അബ്‌ദുൽ കരീം, ശാക്കിർ കൊടുവള്ളി, പ്രിയാ മണി, സമീറ നൗഷാദ് എന്നിവർ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ  ആണ്. രക്ഷാധികാരികളായി എ.എം  ഷാനവാസ്‌, മുഹമ്മദ് എറിയാട് എന്നിവരെയും യോഗം തെരഞ്ഞെടുത്തു.