ബഹ്റൈൻ സെന്റ് മേരീസ് കത്തീഡ്രല്‍ പുന:നിർമാണ ശിലാസ്ഥാപന കര്‍മ്മം ഇന്ന് (ബുധൻ)

SquarePic_20191119_13393886

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മധ്യപൂര്‍വ്വ ദേശത്തേ മാത്യദേവാലയമായ ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ സ്ഥല സൗകര്യ വിപുലീകരണം ലക്ഷ്യമാക്കി, പുനനിര്‍മ്മാണത്തിന്‌ ആരംഭം കുറിച്ചുകൊണ്ടുള്ള ശിലാസ്ഥാപന കര്‍മ്മം 2019 നവംബര്‍ 20 ബുധനാഴ്ച്ച വൈകിട്ട് വിശുദ്ധ കുര്‍ബ്ബാനാനന്തരം വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തില്‍ വാണരുളുന്ന പൗരസ്ത്യ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തയും, മലങ്കര സഭയുടെ പരമാദ്ധ്യക്ഷനുമായ പരിശുദ്ധ മോറോന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയാല്‍ നിര്‍വഹിക്കപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.

20 ബുധനാഴ്ച്ച വൈകിട്ട് 5:30 ന്‌ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയ്ക്ക് സ്വീകരണം, 6.00 മണിയ്ക്ക് സന്ധ്യനമസ്ക്കാരം തുടര്‍ന്ന്‍ വിശുദ്ധ കുര്‍ബ്ബാന, 8:15 ന്‌ പൊതു സമ്മേളനം, ശിലാസ്ഥാപന കര്‍മ്മം, ആശീര്‍വാദം എന്നിവ നടക്കുമെന്നും അന്നേ ദിവസം നടക്കുന്ന എല്ലാ ചടങ്ങുകളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്നും കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, സഹ വികാരി റവ. ഫാദര്‍ ബിജു ഫിലിപ്പോസ് കാട്ടുമറ്റത്തില്‍, ഇടവകയുടേയും ദേവാലയ നിര്‍മ്മാണ കമ്മറ്റിയുടേയും ഭാരവാഹികള്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!