എൻ എസ് എസ് മണ്ഡല മഹോത്സവത്തിന് തുടക്കമായി

മനാമ: കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ (എൻ.എസ്.എസ്) വർഷം തോറും നടത്തിവരാറുള്ള മണ്ഡല മഹോത്സവത്തിന് വൃശ്ചികം 1 ഞായറാഴ്ച നടന്ന പൂജകളോടെ തുടക്കമായി. എൻ.എസ്.എസ് ആസ്ഥാനത്തു നടന്ന പരിപാടികളിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. എല്ലാ ദിവസവും 7 മണിമുതൽ 9 മണിവരെ വിവിധ പൂജകളും ഭക്തിസാന്ദ്രമായ ഭജനയും നടക്കും. മഹാ പ്രസാദ വിതരണവും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി സതീഷ് നാരായണൻ, കൺവീനർ രവി നമ്പീശൻ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.