ബഹ്റൈൻ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി മൗലിദ് സംഗമവും മദ്രസ വിദ്യാർഥികൾക്ക് അനുമോദനവും സംഘടിപ്പിച്ചു

മനാമ: കാസർഗോഡ് കെഎംസിസി ജില്ലാ കമ്മിറ്റി  സംഘടിപ്പിച്ച മീലാദ്  സംഗമത്തിന് സമസ്ത പ്രസിഡന്റ്‌ സയ്യിദ്  ഫക്രുദ്ദീൻ തങ്ങൾ നേതൃത്വം നൽകി. സമസ്ത നേതാക്കന്മാർ,  കെഎംസിസി സംസ്ഥാന നേതാക്കന്മാർ, ജില്ലാ ഏരിയ നേതാക്കന്മാരും പ്രവർത്തകരും ,  ഐസിഎഫ്  നേതാക്കന്മാർ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾക്കുള്ള മൊമെന്റോ സമ്മാനിച്ച ഫസ്റ്റ് വേ ഡയറക്ടർ ഹനീഫ്, ഫഖ്‌റുദ്ധീൻ തങ്ങൾ, ഹസ്സൈനാർ കളത്തിങ്കൽ,  മുജീബ് തങ്ങൾ എന്നിവർ നൽകി. ജില്ലാ സെക്രട്ടറി റിയാസ് നന്ദി പറഞ്ഞു.