ബഹ്റൈൻ സെന്റ് മേരീസ് കത്തീഡ്രലില്‍ ശിലാസ്ഥാപന കര്‍മ്മം നടന്നു

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മധ്യപൂര്‍വ്വ ദേശത്തേ മാത്യദേവാലയമായ ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ സ്ഥല സൗകര്യ വിപുലീകരണം ലക്ഷ്യമാക്കിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപന കര്‍മ്മം 2019 നവംബര്‍ 20 ബുധനാഴ്ച്ച വൈകിട്ട് വിശുദ്ധ കുര്‍ബ്ബാനാനന്തരം വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തില്‍ വാണരുളുന്ന പൗരസ്ത്യ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തയും, മലങ്കര സഭയുടെ പരമാദ്ധ്യക്ഷനുമായ പരിശുദ്ധ മോറോന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയാല്‍ നടത്തപ്പെട്ടു.

20 ബുധനാഴ്ച്ച വൈകിട്ട് 5:30 ന്‌ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയ്ക്ക് ഇടവകയിലേക്ക് സ്വീകരണം നല്‍കുകയും, 6.00 മണിയ്ക്ക് സന്ധ്യനമസ്ക്കാരവും തുടര്‍ന്ന്‍ വിശുദ്ധ കുര്‍ബ്ബാനയും 8:15 ന്‌ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ഷാജി ചാക്കോയുടെ അദ്ധ്യക്ഷതയില്‍ നടന്ന പൊതു സമ്മേളനനത്തില്‍ പരിശുദ്ധ കാതോലിക്ക ബാവാ അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. തുടര്‍ന്ന്‍ നടന്ന ശിലാസ്ഥാപന കര്‍മ്മ ശുശ്രൂഷയില്‍ സഹ വികാരി റവ. ഫാദര്‍ ബിജു ഫിലിപ്പോസ് കാട്ടുമറ്റത്തില്‍, മുന്‍ വികാരി റവ. ഫാദര്‍ ജേക്കബ് കോശി, റവ. ഫാദര്‍ അശ്വിന്‍ വര്‍ഗ്ഗീസ് ഈപ്പന്‍, ഡീക്കന്‍ മെല്‍ വിന്‍ മാത്യൂ എന്നിവര്‍ പങ്കെടുത്തു.