മനാമ: വയനാട് സുൽത്താൻ ബത്തേരിയിൽ സ്കൂളിലെ ക്ലാസ് മുറിയിൽനിന്നും പാമ്പ്‌കടിയേറ്റ് വിടരും മുമ്പേകൊഴിഞ്ഞുപോയ ഷഹലയുടെ ദാരുണ വേർപാടിൽ സഹൃദയ നാടൻപാട്ടു സംഘം കലാകാരന്മാരും കുടുംബാംഗങ്ങളും മുഴുകുതിരി തെളിയിച് ആദരാജ്ഞലികൾ അർപ്പിച്ചു.
കേരളം ജനകീയ പങ്കാളിത്തത്തോടെ വിദ്യാഭാസമേഖലയെ ഹൈടെക് വൽകരിച്ചുകൊണ്ടു മുന്നോട്ടു പോകുമ്പോൾ പിടിപ്പുകെട്ട പി ടി എ യുടെ ഭാഗത്തുനിന്നും ഇങ്ങനെ ഒരു സംഭവം ശ്രദ്ധയിൽ പെടുത്തിയിട്ടും ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ തയ്യാറാവാതിരുന്ന അദ്ധ്യാപകന്റെയും സമീപനം കേരള മനസാക്ഷിയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് എന്ന് യോഗം വിലയിരുത്തി. ഇതൊരു പാഠമാക്കിക്കൊണ്ടു ഇനിയെങ്കിലും മുഴുവൻ രക്ഷിതാക്കളും സ്വന്തം മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഉതകുന്ന രീതിയിൽ നിർദ്ദേശങ്ങളും ഇടപെടലുകളുമായി മുന്നോട്ടു വന്നുകൊണ്ടു ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഇനിയും ആവർത്തിക്കരിക്കാൻ ജാഗ്രത പുലർത്തണമെന്ന് യോഗം അഭ്യർത്ഥിച്ചു.
ചടങ്ങിൽ വെച്ച് ബഹ്‌റൈൻ പ്രവാസം മതിയാക്കി നാട്ടിലേക്കു പോകുന്ന സഹൃദയ നാടൻപാട്ട് സംഘത്തിന്റെ കലാകാരൻ മനോജ് പിലിക്കോടിനും കുടുംബത്തിനും യാത്രയയപ്പും നൽകി.
സഹൃദയ നാടൻപാട്ട് സംഘം ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ രാജേഷ് ആറ്റാച്ചെരി, മുരളീകൃഷ്ണൻ കോറോം എന്നിവർ സംസാരിച്ചു. അജിത് കുന്നരു, ഷിജിൻ, ലിനീഷ്, പുരുഷു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.