മനാമ: ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ കലാസാഹിത്യ വേദി വനിതാവിങ് ബഹ്‌റൈനിലെ മലയാളി വനിതകൾക്കായി സംഘടിപ്പിച്ച പ്രബന്ധരചനാ മത്സരത്തിെൻറ വിജയികളെ പ്രഖ്യാപിച്ചു. ഷിജിന ആഷിഖ് ഒന്നാസ്ഥാനവും ബാഹിറ അനസ് രണ്ടാം സ്ഥാനവും പ്രീതി മൂന്നാം സ്ഥാനവും നേടി. ‘പൊതുരംഗത്ത് സ്ത്രീ മാറേണ്ടതും മാറ്റേണ്ടതും’ എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധ രചനാ മൽസരത്തിൽ നിരവധി പേർ പെങ്കടുത്തു. മൽസരത്തിൽ പെങ്കടുത്തവർക്കും വിജയികളായവർക്കും കലാ സാഹിത്യ വേദി ആശംസകൾ അറിയിച്ചു.