അബുദാബിയിൽ ശമ്പളവും ഭക്ഷണവുമില്ലാതെ മലയാളികളടക്കമുള്ള തൊഴിലാളികൾ ദുരിതത്തിൽ

images (48)

അബൂദാബിയില്‍ ശമ്പളവും ഭക്ഷണവുമില്ലാതെ മലയാളികൾ അടക്കമുള്ള തൊഴിലാളികൾ ദുരിതത്തിൽ. കാറ്ററിങ് കമ്പനിയിലെ നൂറിലേറെ ജീവനക്കാരാണ് മാസങ്ങളായി ശമ്പളവും ഭക്ഷണവുമില്ലാതെ ദുരിതത്തിലായിരിക്കുന്നത്. പരാതിയുമായി അബൂദാബി ഇന്ത്യന്‍ എംബസിയെ സമീപിച്ചെങ്കിലും അനുകൂലമായ നടപടിയുണ്ടായിട്ടില്ലായെന്ന് തൊഴിലാളികൾ പറയുന്നു.

അബൂദാബി മുസഫയിലെ അല്‍വസീദ എമിറേറ്റ്സ് കാറ്ററിങ് കമ്പനിയിലെ നൂറിലേറെ ജീവനക്കാരാണ് അഞ്ച് മാസത്തിലേറെയായി ശമ്പളമില്ലാതെ വലയുന്നത്. ജോർദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ പ്രവർത്തനം സെപ്തംബർ മാസം മുതൽ നിലച്ചിരിക്കുകയാണ്. ശമ്പളവും ഭക്ഷണവുമില്ലാതെ കഴിയുന്ന ഇവര്‍ക്ക് കിടപ്പാടം പോലും നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇപ്പോള്‍.

താമസിക്കുന്ന ലേബര്‍ ക്യാമ്പില്‍ കുന്ന് കൂടി കിടക്കുന്ന മാലിന്യം രോഗഭീഷണി ഉയര്‍ത്തുന്നു. ഇന്‍ഷൂറന്‍സ് കാലാവധി കഴിഞ്ഞതിനാല്‍ ചികില്‍സിക്കാനും കഴിയുന്നില്ല. നാട്ടിലേക്ക് മടങ്ങാന്‍ ഇവര്‍ക്ക് ടിക്കറ്റിനും അനധികൃത താമസത്തിനുള്ള പിഴയടക്കാനും പണം വേണം. നൂറിലേറെ പേര്‍ ഒപ്പിട്ട പരാതി അബൂദബി എംബസിയില്‍ സമര്‍പ്പിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് ഇവര്‍ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!