പടവ് കുടുംബവേദി കൊച്ചിൻ ആസാദ് അനുസ്‌മരണം സംഘടിപ്പിച്ചു

മനാമ: പടവ് കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ ഗായകൻ കൊച്ചിൻ ആസാദ്‌ അനുസ്മരണ യോഗം സംഘടിപ്പിച്ചു. പ്രവാസത്തിലും ഒരു കലാകാരനായി ഉയർന്ന് എല്ലാവർക്കും പ്രിയഗായകൻ ആയിരുന്നു ആസാദ് എന്ന് യോഗത്തിൽ അനുസ്മരിച്ചു. കേരളീയ സമാജം ഹാളിൽ നടന്ന യോഗത്തിൽ എം ബി രഘു, മനോജ് പാവരട്ടി, ഷംസ് കൊച്ചിൻ, റഫീഖ്, സലാം മമ്പാട്ടുമൂല, ഗോപി, ജെസ്‌ലി കലാം, റഷീദ് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. പടവ് പ്രസിഡന്റ് സുനിൽ ബാബു അധ്യക്ഷൻ ആയിരുന്നു എക്സിക്യൂട്ടീവ് അംഗങ്ങളായ ഉമ്മർ പാനായിക്കുളം, ഗണേഷ് കുമാർ, ഷിബു പത്തനംതിട്ട, അസീസ്‌ഖാൻ, ബൈജു മാത്യു, അബ്ദുൽ സലാം, സജിമോൻ, ഹക്കീം പാലക്കാട് എന്നിവർ നേതൃത്വം നൽകി.