bahrainvartha-official-logo
Search
Close this search box.

വർത്തമാനകാല ഇന്ത്യയിൽ മുസ്ലിംലീഗ് രാഷ്ട്രീയത്തിന്റെ പ്രസക്തി വർദ്ധിക്കുന്നു: സി കെ സുബൈർ

IMG_20191124_193633

മനാമ: വർത്തമാനകാല ഇന്ത്യയിൽ മുസ്ലിം ലീഗ് മുമ്പോട്ട് വെക്കുന്ന രാഷ്ട്രീയം വളരെ പ്രാധാന്യം അർഹിക്കുന്നതാണെന്നു മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി സി കെ സുബൈർ അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ കെഎംസി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി അദ്യക്ഷനായിരുന്നു.

പുതുതായി നിലവിൽ വന്ന ജില്ലാ കമ്മിറ്റി  രണ്ടു വര്ഷത്തേക്കുള്ള സംഘാടനം വിദ്യഭ്യാസം, ജീവകരുണ്യം, പ്രവാസികൾക്കുള്ള ക്ഷേമപ്രവർത്തനങ്ങൾ, ആരോഗ്യം, വിനോദം എന്നീ പ്രധാനപ്പെട്ട ആറു പദ്ധതിലകളും ഉപ പദ്ധതികളുമായി ഏതാണ്ട് അമ്പതോളംവരുന്ന പ്രവർത്തന രൂപരേഖ സദസിൽ അവതരിപ്പിച്ചു.

ബഹ്‌റൈൻ കെഎംസിസി പ്രസിഡണ്ട് എസ്  വി ജലീൽ സമ്മേളനം ഉദ്ഘടനം ചെയ്തു. സയ്യിദ് ഫക്രുദീൻ തങ്ങൾ, അസൈനാർ കളത്തിങ്കൽ, ഹബീബ്‌ റഹ്‌മാൻ , സി കെ അബ്ദുറഹിമാൻ കുട്ടൂസ മുണ്ടേരി, ജമാൽ കുറ്റിക്കാട്ടിൽ തുടങ്ങി സമസ്തയുടെയും കെഎംസിസിയുടെയും ഒഐസിസി യുടെയും പ്രമുഖ നേതാക്കൾ  ആശംസകൾ അർപ്പിച്ചു.

ഹൂറ ചാരിറ്റി ഹാളിൽ നടന്ന ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോത്ഘാടനം ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. വൈകീട്ട്  ആറു മണിക്ക് ഫുഡ് ഫെസ്റിവലോടെ തുടങ്ങിയ ഉദ്ഘാടന സമ്മേളനത്തിൽ കോൽക്കളി ദഫ്മുട്ട് തുടങ്ങിയ  കലാപരിപടികളുമുണ്ടായിരുന്നു. ഫൈസൽ കണ്ടീത്താഴ സ്വാഗതവും ഇസ്ഹാഖ് വില്യാപ്പള്ളി നന്ദിയും  പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!