മനാമ: ദൈവിക മാർഗത്തിലുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ആത്മാർത്ഥത നിർബന്ധമാക്കിയ മതമാണ് ഇസ്ലാമെന്നും പ്രബോധന പ്രവർത്തനങ്ങളിൽ അല്ലാഹുവിന്റെ തൃപ്തി മാത്രം ലക്ഷ്യം വെക്കണമെന്നും ശൈഖ് അബ്ദുല്ല അബ്ദുൽ ഹമീദ് പറഞ്ഞു. ഹൂറ ബറക ബിൽഡിങ് മദ്രസ ഹാളിൽ അൽഫുർഖാൻ സെന്റർ സംഘടിപ്പിച്ച ഇസ്ലാഹീ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്‌റൈൻ ഗവർമെന്റ് അനുശാസിക്കുന്ന രൂപത്തിൽ ഇതര മതവിഭാഗങ്ങൾക്കോ ചിന്താധാരകൾക്കോ വെറുപ്പോ വിധ്വെഷമോ വരാത്ത രൂപത്തിൽ പക്വതയോടെയുള്ള കൂട്ടായ പ്രവർത്തനങ്ങളിൽ മുഴുകണമെന്നും അദ്ദേഹം പറഞ്ഞു.
സമാധാനം മുന്നോട്ടു വെക്കുന്ന ഈ രാജ്യത്ത് നമ്മുടെ ഭാഗത്തു നിന്നും അതിനു ഭംഗം വരുന്ന ഒരു പ്രവർത്തിയും ഉണ്ടാകരുതെന്ന് മുഖ്യാതിഥിയായി സംസാരിച്ചു കൊണ്ട് അൽഫുർഖാൻ സെന്റർ മാനേജർ ശൈഖ് മുദഫിർ മീർ പ്രവർത്തകരെ ആഹ്വനം ചെയ്തു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ള അധസ്ഥിതരായ ജനവിഭാഗങ്ങളുടെ പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ ജീവിത നിലവാരം മനസ്സിലാക്കിയാൽ കേരളത്തിൽ നടന്ന നവോഥാന സാമൂഹിക മുന്നേറ്റത്തിന്റെ ഗൗരവം നമുക്ക് ബോധ്യപെടുമെന്ന് അതിഥിയായി കൊണ്ട് സംസാരിച്ച മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റി ജനറൽ സെക്രട്ടറി സി കെ സുബൈർ പറഞ്ഞു. അഹ്മദ് അബ്ദുൾറഹ്മാൻ ശൈഖിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി.
അബ്ദുൽ മജീദ് കുറ്റ്യാടി, അബ്ദുൽ റസാഖ് കൊടുവള്ളി ആശംസകൾ അർപ്പിച്ചു. പ്രബോധകൻ ഹാരിസുദ്ധീൻ പറളി ധാർമിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. നദീർ ചാലിൽ സെന്ററിന്റെ പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു.
കുഞ്ഞമ്മദ് വടകര അധ്യക്ഷത വഹിച്ച ചടങ്ങിൽ സലാഹുദ്ധീൻ അഹ്മദ് സ്വാഗതവും അഷ്‌റഫ് പൂനൂർ നന്ദിയും പറഞ്ഞു. ജഅഫർ കെജ്രിയ, ഇല്യാസ് കക്കയം, മുജീബ് അസ്റി, ശറഫുദ്ധീൻ, അഷ്‌റഫ് ക്ലാസ്സിക്,ഫാറൂഖ് മാട്ടൂൽ, മനാഫ്, മുഹയുദീൻ കണ്ണൂർ, യൂസുഫ് കെ പി, അബ്ദുല്ല അൽ മോയ്ഡ്, മുഹ്സിൻ, ബഷീർ ഹിലാൽ എന്നിവർ നേതൃത്വം നൽകി.