മനാമ: ലാൽ കെയെർസ് ബഹ്‌റൈൻ നടത്തി വരുന്ന പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ജനുവരി മാസത്തെ സഹായം കൈമാറി. ബഹ്‌റൈൻ ലാൽ കെയെർസ് അംഗങ്ങൾ സമാഹരിച്ച ചികിത്സാധനസഹായം സുപ്രസിദ്ധ സിനിമാതാരം ശ്രീ. മനോജ് കെ. ജയന്റെ കൈയിൽ നിന്നും ലാൽ കെയെർസ് ബഹ്‌റൈൻ പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ സ്വീകരിക്കുകയും പിന്നീട് ഇരു വൃക്കകളും തകരാറിലായി കഴിഞ്ഞ നാല് വർഷമായി ചികിത്സയിലുള്ള കൊല്ലം, മുണ്ടയ്ക്കൽ സന്തോഷ് കുമാറിന്റെ ഭാര്യ ഷൈനിക്കു നാട്ടിൽ വച്ച് നേരിട്ട് ആ തുക കൈമാറുകയും ചെയ്തു.
അടിയന്തിരമായി ചെയ്യേണ്ട ശസ്ത്രക്രിയയ്ക്കും, തുടര്‍ചികിത്സയ്ക്കായും സുമനസ്സുകളുടെ കനിവ് തേടിക്കൊണ്ടിരിക്കുകയാണ് ഈ കുടുംബം. സഹായം എത്തിക്കാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക +91- 8129963197.