മനാമ: സമസ്ത ബഹ്റൈന്‍ റെയ്ഞ്ചിലെ മദ്റസകളില്‍ ഇന്ന് (1-12-19, ഞായര്‍) പ്രാര്‍ത്ഥനാ ദിനം ആചരിക്കുമെന്ന് സമസ്ത ബഹ്റൈന്‍ റെയ്ഞ്ച് ഭാരവാഹികള്‍ അറിയിച്ചു.
എല്ലാ വര്‍ഷവും റബീഉല്‍ ആഖിര്‍ ആദ്യത്തെ ഞായറാഴ്ച സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് ഞായറാഴ്ച പ്രാര്‍ത്ഥനാ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
ശംസുല്‍ ഉലമ ഇ.കെ.അബൂബക്കര്‍ മുസ്ലിയാര്‍, കണ്ണിയത്ത് അഹ മ്മദ് മുസ്ലിയാര്‍, അത്തിപ്പറ്റ ഉസ്താദ്, കോട്ടുമല ബാപ്പു മുസ്ലിയാര്‍ തുടങ്ങി മണ്‍മറഞ്ഞു സമസ്ത നേതാക്കള്‍,
പള്ളി-മദ്‌റസകള്‍ സ്ഥാപിച്ചും ദീനീപ്രവര്‍ത്തനങ്ങള്‍ നടത്തിയും അവിശ്രമം പ്രവര്‍ത്തിച്ചു കടന്നു പോയ മഹാത്മാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവരെ അനുസ്മരിക്കുന്നതോടൊപ്പം ലോകമൊട്ടുക്കുമുള്ള വിശ്വാസികളുടെ ക്ഷേമവും കൂടി ലക്ഷ്യമാക്കിയാണ് മദ്റസകള്‍ തോറും പ്രാര്‍ത്ഥനാ ദിനം നടന്നു വരുന്നത്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പതിനായിരത്തോളം വരുന്ന മദ്‌റസകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പ്രാര്‍ത്ഥനാ ചടങ്ങില്‍ ഉലമാക്കള്‍, ഉമറാക്കള്‍, കമ്മിറ്റി ഭാരവാഹികള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുക്കും.
ബഹ്റൈനില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത മദ്റസകള്‍ മനാമ, റഫ, ഗുദൈബിയ, മുഹര്‍റഖ്, ഹൂറ, ജിദാലി, ഹമദ് ടൗണ്‍, ഹിദ്ദ്, ബുദയ്യ, ഉമ്മുല്‍ ഹസം തുടങ്ങി പത്ത് ഏരിയകളിലായാണ് പ്രവര്‍ത്തിക്കുന്നത്. ഈ മദ്റസകളില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സംഗമങ്ങള്‍ വിജയിപ്പിക്കാന്‍ അതാതു ഏരിയയിലുള്ള മദ്റസാ മുഅല്ലിംകളും മാനേജുമെന്‍റും ശ്രദ്ധിക്കണമെന്ന് സമസ്ത ബഹ്റൈന്‍ റെയ്ഞ്ച് ഭാരവാഹികള്‍ അറിയിച്ചു. മനാമയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര മദ്റസയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സദസ്സിന് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കും.