മനാമ: “സമസ്ത” ബഹ്റൈന്‍ ഹിദ്ദ് ഏരിയ സംഘടിപ്പിച്ച “ഈദേ റബീഅ് – മീലാദ് ഫെസ്റ്റ്” 1494 ശ്രദ്ധേയമായി. നബിദിനത്തോടനുബന്ധിച്ച് “കരുണയാണ് തിരുനബി” എന്ന പ്രമേയത്തിലാണ് വിവിധ പരിപാടികളോടെ മീലാദ് ഫെസ്റ്റ് നടന്നത്.
വിദ്യാർത്ഥികളുടെ കലാപരിപാടികള്‍, ഉദ്ഘാടന ചടങ്ങ്, ബുർദ്ദ മജ്‌ലിസ്, ദഫ് പ്രദർശനം, സർട്ടിഫിക്കറ്റ് വിതരണം, സമ്മാനദാനം എന്നിവ ഉള്‍ക്കൊള്ളിച്ച പരിപാടി ഏരിയാ വൈസ് പ്രസിഡന്‍റ് ഇബ്റാഹീം ഹസൻ പുറക്കാട്ടിരിയുടെ അദ്ധ്യക്ഷതയില്‍ സയ്യീദ് യാസിർ ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ സ്വദേശി പ്രമുഖന്‍ ശൈഖ് മുഹമൂദ് അബ്ദുല്ലാഹ്, ആസിഫ് അൽ ഹിലാൽ ,അഷ്റഫ് കാട്ടില്‍പീടിക, ഉമർ ലൌവ് ലി, കെ എം എസ് മൗലവി, സകരിയ ദാരിമി ഉമ്മുൽ ഹസ്വം, ഉബൈദുല്ല റഹ് മാനി, ഷമീർ സോളാർ , നൂറുദ്ദീൻ മുണ്ടേരി, എം ടി പി ഇസ്മായിൽ ,ടി പി ഉസ്മാൻ , കാവനൂർ ഉസ്താദ് ,നൌഷാദ് കൊയിലാണ്ടി, ശറഫുദ്ദീൻ മാരായമംഗലം എന്നിവര്‍ പങ്കെടുത്തു. ഫാസിൽ നടുവണ്ണൂർ സ്വാഗതവും റഫീഖ് കണ്ണൂർ നന്ദിയും പറഞ്ഞു.
ബഹ്റൈനിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് പരിപാടി വീക്ഷിക്കാനെത്തിയത്. ഇതോടനുബന്ധിച്ച് ദാറുശ്ശിഫയുടെ ആഭിമുഖ്യത്തിൽ നേരത്തെ മെഡിക്കൽ ക്യാന്പും സംഘടിപ്പിച്ചിരുന്നു.