പവിഴദ്വീപിലെ കോഴിക്കോട്ടുകാരുടെ സ്പോർട്സ് ഡേ ഡിസംബർ 13ന്

SquarePic_20191204_09494489

മനാമ: ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി “സ്പോർട്സ് ഡേ” സംഘടിപ്പിക്കുന്നു.

ഡിസംബർ 13 നു വെള്ളിയാഴ്ച്ച രാവിലെ 8:30 മുതൽ ഇസാ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് “സ്പോർട്സ് ഡേ” സംഘടിപ്പിക്കുന്നത്. പുരുഷന്മാർക്കും, സ്ത്രീകൾക്കും, കുട്ടികൾക്കും, പങ്കെടുക്കാവുന്ന വിവിധ കായിക ഇനങ്ങൾ “സ്പോർട്സ് ഡേ” യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗ്രൂപ്പ് ഇനങ്ങളിലും , വ്യക്തിഗത ഇനങ്ങളിലും അംഗങ്ങൾക്ക് മത്സരിക്കാവുന്ന രീതിയിലാണ് “സ്പോർട്സ് ഡേ”ക്രമീകരിച്ചിരിക്കുന്നത്. മുഴുവൻ അംഗങ്ങളും “സ്പോർട്സ് ഡേ” യിൽ പങ്കെടുക്കണമെന്നും, കൂടുതൽ വിവരങ്ങൾക്ക് വിൻസെന്റ് തോമസ്: 36417134, പ്രെജി ചേവായൂർ : 34353639, നീന ഗിരീഷ് : 35372012 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!