യൂത്ത് ഇന്ത്യ ബഹ്റൈൻ ‘സിഗ്നേച്ചർ കോൺഫറൻസ്’: ഒരുക്കങ്ങൾ പൂർത്തിയാവുന്നു

മനാമ: യൂത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന യുവജന സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാവുന്നു. ‘യൂത്ത് സിഗ്നേച്ചർ’ എന്ന പേരിൽ നടക്കുന്ന യൂത്ത് സിഗ്നേച്ചർ കോൺഫെറെൻസിൽ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സി.ടി സുഹൈബ് പങ്കെടുക്കും

സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗത സംഘം രുപീകരിച്ചു : രക്ഷാധികാരി : ജമാൽ ഇരിങ്ങൽ ,ചെയർമാൻ : യൂനുസ് സലിം , ജനറൽ കൺവീനർ : അനീസ് വി കെ വിവിധ കമ്മിറ്റി ഭാരവാഹികളായി പ്രചാരണം: അബ്ദുൽ അഹദ്, വേദി: റിയാസ് വി കെ, പ്രതിനിധി : ജാസിർ പി പി, വോളണ്ടീയർ: അജ്‌മൽ ശറഫുദ്ധീൻ , പ്രോഗ്രാം: ഫാജിദ് ഇക്ബാൽ , സംവേദന വേദി : നജാഹ്, റിഫ്രഷ്മെൻറ് : മുഹമ്മദ് അബ്ദുറഹീം, ഗതാഗതം : മുഹമ്മദ് ഹാരിസ്, വിഭവ സമാഹരണം : സജീബ് എന്നിവരെയും തിരഞ്ഞെടുത്തു.

ഡിസംബർ ആറ് വെള്ളി വൈകിട്ട് 7 മണിക്ക് ഹൂറ ചാരിറ്റി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കളുടെ സംഗമ വേദിയായി മാറുമെന്നാണ് സംഘാടകർ കണക്കാണുന്നത്. ‘പ്രചോദനമാണ് തിരുനബി ‘ എന്ന വിഷയത്തിലാണ് സി.ടി സുഹൈബ്  സംസാരിക്കുക,ശേഷം യൂത്ത് ഇന്ത്യ സംവേദന വേദി അവതരിപ്പിക്കുന്ന  ഗാനസന്ധ്യ  ഉണ്ടായിരിക്കുന്നതാണ്. പരിപാടിയിലേക്ക് ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കും കൂടുതൽ വിവരങ്ങൾക്ക്  35598694