ബഹ്റൈനിൽ തൊഴിൽ വിസക്ക് സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരുന്ന നിയമനടപടി റദ്ദ് ചെയ്ത് ശൂറ കൗൺസിൽ

മനാമ : പ്രവാസികൾക്ക് തൊഴിൽ വിസക്ക് അംഗീകാരം ലഭിക്കാനായി സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരുന്ന നിയമ നടപടി റദ്ദ് ചെയ്തു. ശൂറ കൗൺസിൽ അംഗങ്ങളാണ് പുതിയ ഭേതഗതിക്ക് അംഗീകാരം നൽകിയത്. 2006 ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററിയുടെ നിയമത്തിനെതിരെ ശൂറ കൗൺസിലിലെ 28 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തി.

ശൂറ കൗൺസിൽ മന്ത്രി ഖാനിം അൽ ബുയനാൻ ലേബർ മാർക്കറ്റ് റേഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഔസമാഹ് അൽ അബ്സി യും ബഹ്റൈനിലെ 25 എംബസി പ്രതിനിധികളും വോട്ടിംഗിൽ പങ്കെടുത്തു. സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിലെ പ്രയാസങ്ങളും നിയമ പ്രശ്നങ്ങളും യോഗത്തിൽ ചർച്ചയായി.