ബഹ്‌റൈൻ പ്രതിഭ ഇരുപത്തിയേഴാമത്‌ കേന്ദ സമ്മേളനം; യൂണിറ്റ് സമ്മേളനങ്ങൾ സമാപിച്ചു, സംവാദം നാളെ(വെള്ളി)

മനാമ: ബഹ്‌റൈൻ പ്രതിഭയുടെ  ഇരുപത്തിയേഴാമത്‌ കേന്ദ സമ്മേളനത്തിന് മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയായി. നവംബർ 15ന് ആരംഭിച്ച സമ്മേളനങ്ങൾ നവംബർ 29ന് പന്ത്രണ്ടാമത്തെ യൂണിറ്റിന്റെ സമ്മേളനത്തോടുകൂടെ പൂർത്തിയായി.

ഗുദൈബിയ യൂണിറ്റ് സമ്മേളനം പ്രതിഭ കേന്ദ്രകമ്മറ്റി വൈസ് പ്രസിഡണ്ട്  പി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മറ്റി ജോയിൻറ് സെക്രട്ടറി ലിവിൻ കുമാർ സംഘടനാ  റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി ജോയ് വെട്ടിയാടാൻ യൂണിറ്റ് റിപ്പോർട്ടും  അവതരിപ്പിച്ചു.
ഭാരവാഹികൾ : രാജേഷ് ടി.വി -സെക്രട്ടറി, സുരേഷ് വയനാട് – ജോ: സെക്രട്ടറി -, രജീഷ്  വി. – പ്രസിഡണ്ട്,  ഷീജവീരമണി – വൈ. പ്രസിഡണ്ട് , റിതേഷ് ഉണ്ണി മെമ്പർഷിപ്പ് സെക്രട്ടറി.

സെഹ്ല യൂണിറ്റ് സമ്മേളനം പ്രതിഭ നേതാവ്  സി.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മറ്റി ജനറൽ സെക്രട്ടറി ഷെരീഫ് കോഴിക്കോട് സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി മിജോഷ് മൊറാഴ യൂണിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.
ഭാരവാഹികൾ: പ്രജിൽ മണിയൂർ – സെക്രട്ടറി , ഗിരീഷ് മോഹനൻ – ജോ: സെക്രട്ടറി -, അജിത്ത് വാസുദേവൻ – പ്രസിഡണ്ട്,  വിജിഷ ശ്രീജേഷ് – വൈ. പ്രസിഡണ്ട് ,  പ്രദീപൻ കെ.സി.  –  മെമ്പർഷിപ്പ് സെക്രട്ടറി.

ഈസ്റ്റ് റിഫ  യൂണിറ്റ് സമ്മേളനം  പ്രതിഭ നേതാവ് എ. വി. അശോകൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മറ്റി പ്രസിഡണ്ട് മഹേഷ്‌ മൊറാഴ സംഘടനാ  റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി പ്രദീപ് പതേരി യൂണിറ്റ് റിപ്പോർട്ടും  അവതരിപ്പിച്ചു.
ഭാരവാഹികൾ : അഷ്റഫ് മളി – സെക്രട്ടറി, ഷിജി- ജോ: സെക്രട്ടറി -, രാജീവൻ – പ്രസിഡണ്ട്,  ബാലകൃഷ്ണൻ വി.പി – വൈ. പ്രസിഡണ്ട് , ജയൻ മേലത്ത് –  മെമ്പർഷിപ്പ് സെക്രട്ടറി.

സിത്ര  യൂണിറ്റ് സമ്മേളനം  പ്രതിഭ നേതാവ് വീരമണി ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മറ്റി അംഗം ഷംജിത് കോട്ടപ്പള്ളി  സംഘടനാ  റിപ്പോർട്ടും , രഞ്ജിത്ത്   യൂണിറ്റ്  റിപ്പോർട്ടും  അവതരിപ്പിച്ചു.
ഭാരവാഹികൾ : രഞ്ജിത്ത്  – സെക്രട്ടറി ,  ധന്യ അനീഷ് – ജോ: സെക്രട്ടറി -, സതീഷ് കെ.എം.  – പ്രസിഡണ്ട്,   – ശ്രീജിത്ത് കുഞ്ഞിക്കണ്ണൻ വൈ. പ്രസിഡണ്ട് ,  .  ദിനേശൻ –  മെമ്പർഷിപ്പ് സെക്രട്ടറി.

നിരവധി അനുബന്ധ പരിപാടികളും കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഡിസംബർ 6ന് ‘പ്രവാസം – നൊമ്പരവും പ്രതീക്ഷയും ‘ എന്ന വിഷയത്തെ ആസ്പദമാക്കി പ്രവാസ ലോകത്തെ സാമൂഹ്യ  പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രവാസി സംവാദം സംഘടിപ്പിക്കുന്നെണ്ടെന്ന് സംഘാടകർ അറിയിച്ചു.