സമസ്ത ബഹ്റൈന്‍ പ്രചരണ സമ്മേളനം ഇന്ന് (വെള്ളിയാഴ്ച) മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍

>ബഹ്റൈനിലെ എല്ലാ മദ്റസകളും പങ്കെടുക്കുന്ന ദഫ് പ്രദര്‍ശനം നടക്കും

മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60ാം വാര്‍ഷികത്തിന്‍ ഭാഗമായി സമസ്ത ബഹ്റൈന്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിക്കുന്ന പ്രചരണ സമ്മേളനം ഇന്ന് (ഡിസം.6ന്) വെള്ളിയാഴ്ച വൈകിട്ട് 6മണിക്ക് മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടക്കും. സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ബുര്‍ദ്ദ മജ് ലിസ്, ദഫ് പ്രദര്‍ശനം, അനുസ്മരണ പ്രഭാഷണം, അവാര്‍ഡ് ദാനം, മദ്റസാ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാവിരുന്ന് എന്നിവയുണ്ടായിരിക്കും. സ്ത്രീകള്‍ക്കും പരിപാടി വീക്ഷിക്കാന‍ുള്ള പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 00973-33450553.