ഹിദ്ദ്: ഐ വൈ സി സി ബഹ്‌റൈൻ ഹിദ്ദ്-അറാദ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്ററുമായി (MEM) സഹകരിച്ച് MEM ആസ്ഥാനത്ത് 3-മത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
200-ൽ പരം ആളുകൾ പ്രയോജനപ്പെടുത്തിയ മെഡിക്കൽ ക്യാമ്പ് ഡോ. അതുല്യ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ആയൂർവേദവും, ഡോ. നന്ദകുമാറിന്റെ നേതൃത്വത്തിൽ ഇന്റർണൽ മെഡിസിനും ഡോ. ജെയ്സ് ജോയിയുടെ നേതൃത്വത്തിൽ ഡെന്റൽ ഡെന്റൽ ചെക്കപ്പും നടന്നു.
ഏരിയാ പ്രസിഡണ്ട് ബെൻസി ഗനിയുഡ് വസ്റ്റ്യന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന ചടങ്ങിൽ ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡണ്ട് P V രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു, ഐ വൈ സി സി ദേശീയ പ്രസിഡൻറ് ബ്ലസൻ മാത്യു, ജനറൽ സെക്രട്ടറി റിച്ചി കളത്തുരേത്ത്, ട്രഷർ ഷബീർ മുക്കൻ, ഹോസ്പിറ്റൽ ഓപ്പറേഷൻസ് മാനേജർ രതീഷ് മുരളി, ഡോ. സജി സി എബ്രഹാം എന്നിവർ സംസാരിച്ചു. രാജേഷ് പന്മന സ്വാഗതവും മനോജ് അപ്പുക്കുട്ടൻ കൃതജ്ഞതയും പറഞ്ഞു.