മനാമ: ഐ.വൈ.സി.സി. ഹമദ് ടൗൺ ഏരിയാ കൺവൻഷൻ നാളെ(വെള്ളി) ഉച്ചക്ക് 1:30 ന് ഹമദ് ടൗണില്‍ സ്ഥിതി ചെയ്യുന്ന കെ.എം.സി.സി ഹാളിൽ വെച്ച് നടക്കും.
കൺവൻഷന് ശേഷം 2020 – 2021 വർഷത്തേക്കുള്ള ഏരിയാ കമ്മറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തപ്പെടും. ഹമദ് ടൗൺ ഏരിയയിലെ മുഴുവൻ കോൺഗ്രസ്സ് അനുഭാവികളേയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 33183994 (ബൈജു വണ്ടൂര്‍), 33035510 (നാസർ പാങ്ങോട്)