ഫ്രണ്ട്സ് ഓഫ് ബഹ്‌റൈൻ – ഡിസ്കവർ ഇസ്ലാം മെഗാ മെഡിക്കൽ ക്യാമ്പ് ഡിസംബർ 16ന് അൽ ഹിലാലിൽ

മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഫ്രണ്ട്സ് ഓഫ് ബഹ്‌റൈൻനും ഡിസ്കവർ ഇസ്ലാമും ചേർന്ന് വർഷം തോറും  നടത്തിപ്പോരുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഈവരുന്ന ഡിസംബർ 16 ന്നു മനാമ അൽ  ഹിലാൽ ഹോസ്പിറ്റലിൽ വെച്ചു രാവിലെ എട്ടു മണി മുതൽ ഉച്ചക്ക് ഒരു മണി വരെ നടത്തുമെന്ന് സംഘാടകർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ക്യാമ്പിൽ കിഡ്നി പ്രൊഫൈൽ , ലിവർ പ്രൊഫൈൽ, കൊളെസ്ട്രോൾ, ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ എന്നിവ അറിയുന്ന രക്ത പരിശോധനയും കൂടാതെ പീഡിയാട്രിക്സ്, ഗൈനക്കോളജി, ഇ.എൻ.ടി, ഡെർമറ്റോളജി, ഒപ്താൽമോളജി, ഇന്റർനാഷണൽ മെഡിസിൻ, ഓർത്തോപീഡിക്സ്,യൂറോളജി, കാർഡിയോളജി, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിൽ ഉള്ള വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ സൗജന്യമായി ഉണ്ടായിരിക്കുന്നതാണ്.  കുട്ടികൾക്ക് പ്രത്യേക പരിശോധനകളും,  കുടുംബങ്ങൾക്ക് പ്രത്യേക സൗകര്യങ്ങളും ഉണ്ടായിരിക്കും. ആദ്യം രെജിസ്റ്റർ ചെയ്യുന്ന രണ്ടായിരത്തോളം പേര്‍ക്ക് മാത്രമായിരിക്കും ഇതിനുള്ള അവസരം അതിനാൽ  താല്‍പരൃമുള്ളവര്‍ 36799019 /36221399 എന്ന നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്. മെഗാ മെഡിക്കൽ ക്യാമ്പിന്റെ വിജയത്തിനായി മനാമ ഡിസ്കവർ ഇസ്‌ലാമിൽ വിളിച്ചു കൂട്ടിയ യോഗത്തിൽ ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ ഭാരവാഹികളായ എഫ്. എം. ഫൈസൽ, റീനാ രാജീവ്‌, രാജീവൻ ജെ, സതീഷ് കെ. ബി,  മണിക്കുട്ടൻ, ഡിസ്കവർ ഇസ്ലാം പ്രതിനിധികൾ സെയ്ദ് താഹിർ ബാഖവി,   സെയ്ദ് ഹനീഫ്, അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി പ്യാരിലാൽ, എന്നിവർ പങ്കെടുത്തു .