മനാമ: മുസ്ലിം വംശീയ ഉന്മൂലനം ലക്‌ഷ്യം വെച്ചു, തികച്ചും വംശീയാടിസ്ഥാനത്തിൽ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട പൗരത്വ ഭേദഗതി ബില്ലിനെ തള്ളിക്കളയണമെന്ന് യൂത്ത് ഇന്ത്യ പ്രസ്താവിച്ചു .
ഇന്ത്യൻ പൗരന്മാരെ മതാടിസ്ഥാനത്തിൽ വിഭജിക്കുവാനും മുസ്ലിം സമൂഹത്തെ ന്യൂറൻബർഗ് വിചാരണയെ അനുസ്മരിപ്പിക്കും വിധം വംശീയ ഉന്മൂലനത്തിന് വിധേയമാക്കാനും ഉള്ള സംഘ് പരിവാർ അജണ്ടകളെ അവജ്ഞയോടെ തള്ളിക്കളയാൻ പ്രവാസി സമൂഹം തയാറാകണം. സ്വാതന്ത്ര്യ സമരത്തിലോ ദേശ നിര്മിതിയിലോ പ്രസ്താവ്യമായ പങ്ക് പോലും മുസ്ലിം സമൂഹവുമായി താരതമ്യം ചെയ്യുമ്പോൾ സംഘ് പരിവാറിന് അവകാശപ്പെടാനില്ല . രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെയും അഖണ്ഡതയേയും കാറ്റിൽ പറത്തി കൊണ്ടുള്ള ഇത്തരം സംഘ് നടപടികൾ മുസ്ലിം സമൂഹവും മറ്റു ജനാധിപത്യ , മനുഷ്യാവകാശ പ്രവർത്തകരും ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യും പൗരത്വ ബില്ലും അനുബന്ധമായ പൗരത്വ രജിസ്റ്ററും ബഹിഷ്കരിക്കണം എന്നും യൂത്ത് ഇന്ത്യ പൗര സമൂഹത്തോട് ആവശ്യപ്പെട്ടു.