സാമൂഹിക നിർമിതിയിൽ സ്ത്രീകൾക്ക് മുഖ്യ പങ്ക്: പി. റുക്സാന

SquarePic_20191215_01301790

മനാമ: സാമൂഹിക നിർമിതിയിൽ സ്ത്രീകൾ മുഖ്യ പങ്ക് വഹിക്കേണ്ടവരാണെന്ന് കേരളത്തിലെ സാമൂഹിക പ്രവർത്തയും പ്രമുഖ പ്രഭാഷകയുമായ പി. റുക്സാന അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ഈസ ടൗണിലെ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം ‘സ്ത്രീ, സമൂഹം, സദാചാരം’ എന്ന പ്രമേയത്തിൽ നടത്തിക്കൊണ്ടിരുന്ന കാമ്പയിൻ സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ. മനുഷ്യനെ മനോഹരമായി  ജീവിക്കാൻ ആഹ്വാനം ചെയ്യുന്ന  ഏതൊരു പ്രത്യയ ശാസ്ത്രവും സ്ത്രീയെ ബഹുമാനിക്കാൻ പഠിപ്പിക്കുന്നു.  സ്വാതന്ത്ര്യത്തോടെയും, സാമൂഹിക പ്രതിബദ്ധതയോടെയും വിദ്യാഭ്യാസത്തിലൂടെയും സ്ത്രീകളിൽ മുന്നേറ്റം ഉണ്ടാകണമെന്നും വ്യക്തിത്വവും ധാർമിക മൂല്യങ്ങളും പാലിച്ചു കൊണ്ട് വരും തലമുറക്ക് മാതൃക കാണിക്കേണ്ടത് വിദ്യാസമ്പന്നരായ മാതാക്കളാണെന്നും അവർ ഉണർത്തി.

സത്യസന്ധതയും ഉയർന്ന ധാർമിക ബോധവും വ്യക്തിത്വം രൂപപ്പെടുത്തേണ്ടതുണ്ട്. ഉത്തമ സംസ്ക്കാരം ജീവിതരീതിയായി സ്വീകരിക്കുക എന്നതാണ് സദാചാരം കൊണ്ടർഥമാക്കുന്നത്. ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആത്മീയ വിദ്യാഭ്യാസവും നൽകുകയാണെങ്കിൽ നല്ല തലമുറയെ വാർത്തെടുക്കാൻ കഴിയും. സ്ത്രീയെ വെറും ശരീരം മാത്രമായി കാണാതെ സമൂഹം ബഹുമാനിക്കുന്ന ഏതൊരു ആൺകുട്ടിയും കരുതലോടെ കാണുന്ന വ്യക്തിയായി അവളെ പരിഗണിക്കണമെന്നും അവർ സദസ്സിനെ ഓർമിപ്പിച്ചു. മാതൃത്വം മഹനീയമായ പദവിയാണെന്നും ഒരു വ്യക്തിയുടെ സംസ്കാരവും വ്യക്തിത്വവും രൂപപ്പെടുത്തുന്നത് മാതാവാണ്. അവരുടെ കാലടിയിലാണ് സ്വർഗമുള്ളതെന്നും ഇസ്‌ലാം പഠിപ്പിക്കുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.  സമ്മേളനം അനിമൽ ആൻഡ് എൻവയോൺമെന്റ് പ്രൊട്ടക്ഷൻ ചാരിറ്റി ഓർഗനൈസേഷൻ പ്രസിഡന്റ് ശൈഖ മർവ ബിൻത് അബ്‌ദുറഹ്‌മാൻ ആൽ ഖലീഫ ഉദ്‌ഘാടനം ചെയ്തു.

മനാമ മലർവാടി കൂട്ടുകാരികൾ അവതരിപ്പിച്ച ഒപ്പനയും റിഫ ടീം സംഗീത ശിൽപവും പരിപാടിക്ക് മാറ്റു കൂട്ടി‌. കാമ്പയിനോടനുബന്ധിച്ച് നടത്തിയ പുഡിംഗ്, ഹെന്ന, ഖുർആൻ പാരായണം ലോഗോ മേക്കിങ് എന്നീ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഫ്രന്റ്സ് അസോസിയേഷൻ വനിതാവിഭാഗം പ്രസിഡന്റ് സാജിദ സലീം അധ്യക്ഷത വഹിച്ച പരിപാടിയിൽ  കാമ്പയിൻ കൺവീനർ ഹസീബ ഇർഷാദ് സ്വാഗതം പറഞ്ഞു. കൗസറിന്റെ ഖുർആൻ പറയണത്തോടെ ആരംഭിച്ച പരിപാടിക്ക് വൈസ് പ്രസിഡന്റ് ജമീല ഇബ്രാഹീം നന്ദി പറഞ്ഞു. നദീറ ഷാജി, റുസ്ബി‌ ബഷീർ എന്നിവർ വേദി നിയന്ത്രിച്ചു. റഷീദ സുബൈർ , സക്കീന അബ്ബാസ്,  ജാസ്മിൻ നാസർ, ബുഷ്‌റ റഹീം, ഷബീറ മൂസ, മെഹ് റ മൊയ്തീൻ, ഷൈമില നൗഫൽ ,ഷഹനാസ് മജീദ്, ഫരീദ നസീം, ഫാത്തിമ സ്വാലിഹ്, രഹ്‌ന ആദിൽ, റസിയ പരീത്,  സഫ്‌റീന ഫിറോസ് എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!