ഇന്ത്യൻ സ്കൂൾ മെഗാ ഫെയർ ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കമായി

isb footbahh

മനാമ: ഇന്ത്യൻ സ്കൂൾ മെഗാ ഫെയറിനോട് അനുബന്ധിച്ച് സംഘടി പ്പിച്ചിട്ടുള്ള ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കമായി. ഫെയർ ജനറൽ കൺവീനർ എസ്.ഇനായദുള്ള മത്സരം ഉദ്ഘാടനം ചെയ്തു. ഫെയർ രക്ഷാധികാരി മുഹമ്മദ് ഹുസൈൻ മാലിം ആദ്യ കിക് ഓഫ് നിർവഹിച്ചു. സ്‌കൂൾ സെക്രട്ടറി സജി ആന്റണി സ്വാഗതവും എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ രാജേഷ് എം.എൻ നന്ദിയും പറഞ്ഞു.

സ്‌കൂൾ വൈസ് ചെയർമാൻ ജയഫർ മൈദാനി, അസിസ്റ്റന്റ് സെക്രട്ടറി പ്രേമലത എൻഎസ്, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ സജി ജോർജ്, ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പ് മേധാവി സൈക്കത് സർക്കാർ, സ്പോൺസർ സിസൽ സോമൻ, കൺവീനർ അൻസൽ കൊച്ചുക്കുടി, കോഓർഡിനേറ്റർ സുനിൽ കെ.ചെറിയാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

18 ലീഗ് മത്സരങ്ങളിൽ ആറ് മത്സരങ്ങൾ പൂർത്തിയായി. ആദ്യ മൽസരത്തിൽ യുവ കേരളയും മറിനായും സമനില പാലിച്ചു. രണ്ടാം മത്സരത്തിൽ ഷോ സ്റ്റോപ്പേഴ്‌സിനു എതിരെ എഫ് സി കേരള 2-0നു വിജയം നേടി. മൂന്നാമത്തെ മത്സരത്തിൽ അൽ കേരളാവി ഒരു ഗോളിന് മാട്ടൂൽ എഫ് സിയെ തോൽപ്പിച്ചു. നാലാം മത്സരത്തിൽ മിഡ്ലാൻഡ് എഫ്.സി 2-0 ന് സാഗർ ഐഎസ്എഫ് എഫ് സിയെ തോൽപ്പിച്ചു. മറ്റൊരു മത്സരത്തിൽ കെ.എച്ച് യുണൈറ്റഡ് എഫ് സി 3 -1 നു കെ എം സി സിയെ തോൽപ്പിച്ചു. ആറാം മത്സരത്തിൽ സല്ലാഖ് എഫ് സി 3 -2 നു സൂപ്പർ ഹീറോസ് എഫ് സിയെ പരാജയപ്പെടുത്തി.

ചാമ്പ്യൻസ് കപ്പിന്റെ അടുത്ത ലീഗ് മൽസരങ്ങൾ ജനുവരി 10നും 11നും നടക്കും. ക്വാർട്ടർ ഫൈനൽ 17നും സെമിഫൈനലും ഫൈനലും ജനുവരി 18 നും നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!