മനാമ: നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി. ഗലാലിയില്‍ ഇന്നലെയായിരുന്നു സംഭവം. പിന്നോട്ടെടുക്കവേ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
ഡ്രൈവര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാല്‍ കടയുടെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. ട്രാഫിക് പൊലീസ് സംഭവസ്ഥലത്തെത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി.
കഴിഞ്ഞ ദിവസം ബഹറൈന്‍ യുവാവ് ഓടിച്ച ബൈക്ക് തെന്നി വീണ് രണ്ടായി പിളര്‍ന്നിരുന്നു. അത്ഭുതകരമായാണ് യുവാവ് രക്ഷപ്പെട്ടത്. വാഹനമോടിക്കുന്നവര്‍ വേഗത കുറയ്ക്കണമെന്നും സുരക്ഷാ നിയമങ്ങള്‍ പാലിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഡ്രൈവര്‍മാരോട് അറിയിച്ചു.