മനാമ: പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്‍റ് പാസാക്കിയതിനെതിരെ ഇന്ത്യയിലെങ്ങും പ്രതിഷേധം ഇരമ്പുകയാണ്. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരേയും ആശങ്കയിലാഴ്ത്തുകയാണ് ബില്ല്. പുതിയ ഭേദഗതിയോടെ വിദേശ ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒ സി ഐ) കാര്‍ഡ് റദ്ദാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ അധികാരം ലഭിക്കും. മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് വിദേശ ഇന്ത്യക്കാരെയാണ് ഇത് ബാധിക്കുക.
അമേരിക്ക, കാനഡ, ഓസ്ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയയിടങ്ങളിലേക്ക് കുടിയേറി അവിടത്തെ പൗരത്വം സ്വന്തമാക്കിയ ഇന്ത്യക്കാര്‍ക്കും അവരുടെ മക്കള്‍ക്കുമാണ് ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ ലഭിക്കുക. ഇത് വഴി ഇന്ത്യയില്‍ കൃഷിഭൂമിയൊഴികെ സ്വന്തമാക്കാനും വിസയില്ലാതെ വരാനും പഠിക്കാനും തൊഴിലെടുക്കാനും സാധിക്കും.
എന്നാല്‍ പൗരത്വ നിയമത്തിലെ ഏഴാം വകുപ്പില്‍ ഉപവകുപ്പായി കൂട്ടിച്ചേര്‍ത്ത ഭേദഗതിയോടെ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം ഒ.സി.ഐ കാര്‍ഡ് റദ്ദാക്കാന്‍ കാരണമാകും. ഈ നിയമസാധ്യത ആരെ ലക്ഷ്യം വച്ചും ഉപയോഗിക്കപ്പെടാം എന്നതാണ് വിദേശ ഇന്ത്യക്കാരുടെ ആശങ്ക