നാടകാചാര്യൻ എൻ.എൻ പിള്ളയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച്‌, ബഹ്‌റൈൻ കേരളീയ സമാജം, എൻ. എൻ. പിള്ള അനുസ്മരണ നാടകോത്സവം സംഘടിപ്പിക്കുന്നു.

മനാമ: നാടകാചാര്യൻ എൻ.എൻ പിള്ളയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച്‌, ബഹ്‌റൈൻ കേരളീയ സമാജം, എൻ. എൻ. പിള്ള അനുസ്മരണ നാടകോത്സവം സംഘടിപ്പിക്കുന്നു.

2020 ഫെബ്രുവരി 13, 14  തീയതികളിൽ, ബഹ്‌റൈൻ കേരളീയ സമാജം DJ ഹാളിൽ നടത്തുന്ന നാടകോത്സവത്തിൽ, നാടകാചാര്യൻ എൻ. എൻ. പിള്ളയുടെ പ്രസിദ്ധികരിച്ച ഏതെങ്കിലും നാടകം അവതരിപ്പിക്കാൻ താല്പര്യമുള്ള നാടക സംഘങ്ങളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു. പൂരിപ്പിച്ച അപേക്ഷയും നാടകത്തിന്‍റെ ഒരു പകര്‍പ്പും 2019 ഡിസംബര്‍ 25-നു മുന്‍പ് സമാജം ഓഫീസില്‍ കിട്ടിയിരിക്കേണ്ടതാണ്. നാടകോത്സവത്തിൻറെ നിബന്ധനകൾ ഇതോടൊപ്പം ചേർക്കുന്നു.

അന്വേഷണങ്ങൾക്കും കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും; പ്രദീപ്‌ പത്തേരി (സെക്രട്ടറി, കലാവിഭാഗം-39283875) അല്ലെങ്കില്‍ സമാജം ഓഫീസുമായി (17251878) ബന്ധപ്പെടുക.